സങ്കീർത്തനങ്ങൾ - 5 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 12 വരെ

സങ്കീർത്തനങ്ങൾ 5:1

യഹോവേ, എന്റെ വാക്കുകൾക്കു ചെവിതരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ.

സങ്കീർത്തനങ്ങൾ 5:2

എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, എന്റെ സങ്കടയാചന കേൾക്കേണമേ; നിന്നോടല്ലോ ഞാൻ പ്രാർഥിക്കുന്നത്.

സങ്കീർത്തനങ്ങൾ 5:3

യഹോവേ, രാവിലെ എന്റെ പ്രാർഥന കേൾക്കേണമേ; രാവിലെ ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ 5:4

നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടൻ നിന്നോടുകൂടെ പാർക്കയില്ല.

സങ്കീർത്തനങ്ങൾ 5:5

അഹങ്കാരികൾ നിന്റെ സന്നിധിയിൽ നില്ക്കയില്ല; നീതികേടു പ്രവർത്തിക്കുന്നവരെ ഒക്കെയും നീ പകയ്ക്കുന്നു.

സങ്കീർത്തനങ്ങൾ 5:6

ഭോഷ്കുപറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവൻ യഹോവയ്ക്ക് അറപ്പാകുന്നു;

സങ്കീർത്തനങ്ങൾ 5:7

ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്ന് നിന്റെ വിശുദ്ധമന്ദിരത്തിനു നേരേ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും.

സങ്കീർത്തനങ്ങൾ 5:8

യഹോവേ, എന്റെ ശത്രുക്കൾ നിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തേണമേ; എന്റെ മുമ്പിൽ നിന്റെ വഴിയെ നിരപ്പാക്കേണമേ.

സങ്കീർത്തനങ്ങൾ 5:9

അവരുടെ വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നെ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ട് അവർ മധുരവാക്കു പറയുന്നു.

സങ്കീർത്തനങ്ങൾ 5:10

ദൈവമേ അവരെ കുറ്റം വിധിക്കേണമേ; തങ്ങളുടെ ആലോചനകളാൽ തന്നെ അവർ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയേണമേ; നിന്നോടല്ലോ അവർ മത്സരിച്ചിരിക്കുന്നത്.

സങ്കീർത്തനങ്ങൾ 5:11

എന്നാൽ നിന്നെ ശരണം പ്രാപിക്കുന്നവർ എല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ട് അവർ എപ്പോഴും ആനന്ദിച്ചാർക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും.

സങ്കീർത്തനങ്ങൾ 5:12

യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ട് അവനെ മറയ്ക്കും.