സങ്കീർത്തനങ്ങൾ - 24 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 10 വരെ

സങ്കീർത്തനങ്ങൾ 24:1

ഭൂമിയും അതിന്റെ പൂർണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.

സങ്കീർത്തനങ്ങൾ 24:2

സമുദ്രങ്ങളുടെമേൽ അവൻ അതിനെ സ്ഥാപിച്ചു; നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു.

സങ്കീർത്തനങ്ങൾ 24:3

യഹോവയുടെ പർവതത്തിൽ ആർ കയറും? അവന്റെ വിശുദ്ധസ്ഥലത്ത് ആർ നില്ക്കും?

സങ്കീർത്തനങ്ങൾ 24:4

വെടിപ്പുള്ള കൈയും നിർമ്മലഹൃദയവും ഉള്ളവൻ. വ്യാജത്തിനു മനസ്സു വയ്ക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ.

സങ്കീർത്തനങ്ങൾ 24:5

അവൻ യഹോവയോട് അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.

സങ്കീർത്തനങ്ങൾ 24:6

ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നെ. സേലാ.

സങ്കീർത്തനങ്ങൾ 24:7

വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ; മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.

സങ്കീർത്തനങ്ങൾ 24:8

മഹത്ത്വത്തിന്റെ രാജാവ് ആർ? ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ.

സങ്കീർത്തനങ്ങൾ 24:9

വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ; മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.

സങ്കീർത്തനങ്ങൾ 24:10

മഹത്ത്വത്തിന്റെ രാജാവ് ആർ? സൈന്യങ്ങളുടെ യഹോവ തന്നെ; അവനാകുന്നു മഹത്ത്വത്തിന്റെ രാജാവ്. സേലാ.