സങ്കീർത്തനങ്ങൾ - 46 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 11 വരെ

സങ്കീർത്തനങ്ങൾ 46:1

ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.

സങ്കീർത്തനങ്ങൾ 46:2

അതുകൊണ്ട് ഭൂമി മാറിപ്പോയാലും, പർവതങ്ങൾ കുലുങ്ങി സമുദ്രമധ്യേ വീണാലും,

സങ്കീർത്തനങ്ങൾ 46:3

അതിലെ വെള്ളം ഇരച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ട് പർവതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.

സങ്കീർത്തനങ്ങൾ 46:4

ഒരു നദി ഉണ്ട്; അതിന്റെ തോടുകൾ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നെ, സന്തോഷിപ്പിക്കുന്നു.

സങ്കീർത്തനങ്ങൾ 46:5

ദൈവം അതിന്റെ മധ്യേ ഉണ്ട്; അതു കുലുങ്ങിപ്പോകയില്ല; ദൈവം അതികാലത്തു തന്നെ അതിനെ സഹായിക്കും.

സങ്കീർത്തനങ്ങൾ 46:6

ജാതികൾ ക്രുദ്ധിച്ചു; രാജ്യങ്ങൾ കുലുങ്ങി; അവൻ തന്റെ ശബ്ദം കേൾപ്പിച്ചു; ഭൂമി ഉരുകിപ്പോയി.

സങ്കീർത്തനങ്ങൾ 46:7

സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗം ആകുന്നു. സേലാ.

സങ്കീർത്തനങ്ങൾ 46:8

വരുവിൻ യഹോവയുടെ പ്രവൃത്തികളെ നോക്കുവിൻ; അവൻ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു!

സങ്കീർത്തനങ്ങൾ 46:9

അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽ ചെയ്യുന്നു; അവൻ വില്ലാടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.

സങ്കീർത്തനങ്ങൾ 46:10

മിണ്ടാതിരുന്നു, ഞാൻ ദൈവമെന്ന് അറിഞ്ഞുകൊൾവിൻ; ഞാൻ ജാതികളുടെ ഇടയിൽ ഉന്നതൻ ആകും; ഞാൻ ഭൂമിയിൽ ഉന്നതൻ ആകും.

സങ്കീർത്തനങ്ങൾ 46:11

സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെയുണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ ദുർഗം ആകുന്നു. സേലാ.