സങ്കീർത്തനങ്ങൾ - 3 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 8 വരെ

സങ്കീർത്തനങ്ങൾ 3:1

യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോട് എതിർക്കുന്നവർ അനേകർ ആകുന്നു.

സങ്കീർത്തനങ്ങൾ 3:2

അവന് ദൈവത്തിങ്കൽ രക്ഷയില്ല എന്ന് എന്നെക്കുറിച്ച് പലരും പറയുന്നു. സേലാ.

സങ്കീർത്തനങ്ങൾ 3:3

നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്ത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.

സങ്കീർത്തനങ്ങൾ 3:4

ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻ തന്റെ വിശുദ്ധപർവതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.

സങ്കീർത്തനങ്ങൾ 3:5

ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.

സങ്കീർത്തനങ്ങൾ 3:6

എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.

സങ്കീർത്തനങ്ങൾ 3:7

യഹോവേ, എഴുന്നേല്ക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെയൊക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ല് തകർത്തുകളഞ്ഞു.

സങ്കീർത്തനങ്ങൾ 3:8

രക്ഷ യഹോവയ്ക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ. സേലാ.