സങ്കീർത്തനങ്ങൾ - 124 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 8 വരെ

സങ്കീർത്തനങ്ങൾ 124:1

യിസ്രായേൽ പറയേണ്ടതെന്തെന്നാൽ യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,

സങ്കീർത്തനങ്ങൾ 124:2

മനുഷ്യർ നമ്മോട് എതിർത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,

സങ്കീർത്തനങ്ങൾ 124:3

അവരുടെ കോപം നമ്മുടെ നേരേ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;

സങ്കീർത്തനങ്ങൾ 124:4

വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണനുമീതെ കവിയുമായിരുന്നു;

സങ്കീർത്തനങ്ങൾ 124:5

പൊങ്ങിയിരുന്ന വെള്ളം നമ്മുടെ പ്രാണനു മീതെ കവിയുമായിരുന്നു.

സങ്കീർത്തനങ്ങൾ 124:6

നമ്മെ അവരുടെ പല്ലിന് ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 124:7

വേട്ടക്കാരുടെ കെണിയിൽനിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണൻ വഴുതിപ്പോന്നിരിക്കുന്നു; കെണിപൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.

സങ്കീർത്തനങ്ങൾ 124:8

നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.