ദൈവം ദേവസഭയിൽ നില്ക്കുന്നു; അവൻ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു.
നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കയും ദുഷ്ടന്മാരുടെ മുഖപക്ഷം പിടിക്കയും ചെയ്യും? സേലാ.
എളിയവനും അനാഥനും ന്യായം പാലിച്ചു കൊടുപ്പിൻ; പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുപ്പിൻ.
എളിയവനെയും ദരിദ്രനെയും രക്ഷിപ്പിൻ; ദുഷ്ടന്മാരുടെ കൈയിൽനിന്ന് അവരെ വിടുവിപ്പിൻ.
അവർക്ക് അറിവില്ല, ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങളൊക്കെയും ഇളകിയിരിക്കുന്നു.
നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങളൊക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.
എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും; പ്രഭുക്കന്മാരിൽ ഒരുത്തനെപ്പോലെ പട്ടുപോകും.
ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കേണമേ; നീ സകല ജാതികളെയും അവകാശമാക്കിക്കൊള്ളുമല്ലോ.