സങ്കീർത്തനങ്ങൾ - 130 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 8 വരെ

സങ്കീർത്തനങ്ങൾ 130:1

യഹോവേ, ആഴത്തിൽനിന്നു ഞാൻ നിന്നോടു നിലവിളിക്കുന്നു;

സങ്കീർത്തനങ്ങൾ 130:2

കർത്താവേ, എന്റെ പ്രാർഥന കേൾക്കേണമേ; നിന്റെ ചെവി എന്റെ യാചനകൾക്കു ശ്രദ്ധിച്ചിരിക്കേണമേ.

സങ്കീർത്തനങ്ങൾ 130:3

യഹോവേ, നീ അകൃത്യങ്ങളെ ഓർമവച്ചാൽ കർത്താവേ, ആർ നിലനില്ക്കും?

സങ്കീർത്തനങ്ങൾ 130:4

എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം ഉണ്ട്.

സങ്കീർത്തനങ്ങൾ 130:5

ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തിൽ ഞാൻ പ്രത്യാശവച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 130:6

ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ 130:7

യിസ്രായേലേ, യഹോവയിൽ പ്രത്യാശവച്ചുകൊൾക; യഹോവയ്ക്കു കൃപയും അവന്റെ പക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ട്.

സങ്കീർത്തനങ്ങൾ 130:8

അവൻ യിസ്രായേലിനെ അവന്റെ അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.