സങ്കീർത്തനങ്ങൾ - 111 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 11 വരെ

സങ്കീർത്തനങ്ങൾ 111:1

യഹോവയെ സ്തുതിപ്പിൻ. ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണഹൃദയത്തോടെ യഹോവയ്ക്ക് സ്തോത്രം ചെയ്യും.

സങ്കീർത്തനങ്ങൾ 111:2

യഹോവയുടെ പ്രവൃത്തികൾ വലിയവയും അവയിൽ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു.

സങ്കീർത്തനങ്ങൾ 111:3

അവന്റെ പ്രവൃത്തി മഹത്ത്വവും തേജസ്സും ഉള്ളത്; അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.

സങ്കീർത്തനങ്ങൾ 111:4

അവൻ തന്റെ അദ്ഭുതങ്ങൾക്ക് ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവൻ തന്നെ.

സങ്കീർത്തനങ്ങൾ 111:5

തന്റെ ഭക്തന്മാർക്ക് അവൻ ആഹാരം കൊടുക്കുന്നു; അവൻ തന്റെ നിയമത്തെ എന്നേക്കും ഓർക്കുന്നു.

സങ്കീർത്തനങ്ങൾ 111:6

ജാതികളുടെ അവകാശം അവൻ സ്വജനത്തിനു കൊടുത്തതിൽ തന്റെ പ്രവൃത്തികളുടെ ശക്തി അവർക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 111:7

അവന്റെ കൈകളുടെ പ്രവൃത്തികൾ സത്യവും ന്യായവും ആകുന്നു;

സങ്കീർത്തനങ്ങൾ 111:8

അവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നെ.

സങ്കീർത്തനങ്ങൾ 111:9

അവ എന്നന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.

സങ്കീർത്തനങ്ങൾ 111:10

അവൻ തന്റെ ജനത്തിന് വീണ്ടെടുപ്പ് അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു;

സങ്കീർത്തനങ്ങൾ 111:11

യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവർക്കും നല്ല ബുദ്ധി ഉണ്ട്; അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.