സങ്കീർത്തനങ്ങൾ - 76 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 12 വരെ

സങ്കീർത്തനങ്ങൾ 76:1

ദൈവം യെഹൂദായിൽ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലിൽ വലിയതാകുന്നു.

സങ്കീർത്തനങ്ങൾ 76:2

അവന്റെ കൂടാരം ശാലേമിലും അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.

സങ്കീർത്തനങ്ങൾ 76:3

അവിടെവച്ച് അവൻ വില്ലിന്റെ മിന്നുന്ന അമ്പുകളും പരിചയും വാളും യുദ്ധവും തകർത്തുകളഞ്ഞു. സേലാ.

സങ്കീർത്തനങ്ങൾ 76:4

ശാശ്വതപർവതങ്ങളെക്കാൾ നീ തേജസ്സും മഹിമയും ഉള്ളവനാകുന്നു.

സങ്കീർത്തനങ്ങൾ 76:5

ധൈര്യശാലികളെ കൊള്ളയിട്ട് അവർ നിദ്രപ്രാപിച്ചു; പരാക്രമശാലികൾക്ക് ആർക്കും കൈക്കരുത്തില്ലാതെപോയി.

സങ്കീർത്തനങ്ങൾ 76:6

യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാൽ തേരും കുതിരയും ഗാഢനിദ്രയിൽ വീണു.

സങ്കീർത്തനങ്ങൾ 76:7

നീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാൽ തിരുമുമ്പാകെ നില്ക്കാവുന്നവൻ ആർ?

സങ്കീർത്തനങ്ങൾ 76:8

സ്വർഗത്തിൽനിന്നു നീ വിധി കേൾപ്പിച്ചു; ഭൂമിയിലെ സാധുക്കളെയൊക്കെയും രക്ഷിപ്പാൻ

സങ്കീർത്തനങ്ങൾ 76:9

ദൈവം ന്യായവിസ്താരത്തിന് എഴുന്നേറ്റപ്പോൾ ഭൂമി ഭയപ്പെട്ട് അമർന്നിരുന്നു. സേലാ.

സങ്കീർത്തനങ്ങൾ 76:10

മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; ക്രോധശിഷ്ടത്തെ നീ അരയ്ക്കു കെട്ടിക്കൊള്ളും.

സങ്കീർത്തനങ്ങൾ 76:11

നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവർത്തിക്കയും ചെയ്‍വിൻ; അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയങ്കരനായവനു കാഴ്ച കൊണ്ടുവരട്ടെ.

സങ്കീർത്തനങ്ങൾ 76:12

അവൻ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാർക്ക് അവൻ ഭയങ്കരനാകുന്നു.