സങ്കീർത്തനങ്ങൾ - 116 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 19 വരെ

സങ്കീർത്തനങ്ങൾ 116:1

യഹോവ എന്റെ പ്രാർഥനയും യാചനകളും കേട്ടതുകൊണ്ട് ഞാൻ അവനെ സ്നേഹിക്കുന്നു.

സങ്കീർത്തനങ്ങൾ 116:2

അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ട് ഞാൻ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും.

സങ്കീർത്തനങ്ങൾ 116:3

മരണപാശങ്ങൾ എന്നെ ചുറ്റി, പാതാളവേദനകൾ എന്നെ പിടിച്ചു; ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു.

സങ്കീർത്തനങ്ങൾ 116:4

അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.

സങ്കീർത്തനങ്ങൾ 116:5

യഹോവ കൃപയും നീതിയും ഉള്ളവൻ; നമ്മുടെ ദൈവം കരുണയുള്ളവൻ തന്നെ.

സങ്കീർത്തനങ്ങൾ 116:6

യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; ഞാൻ എളിമപ്പെട്ടു, അവൻ എന്നെ രക്ഷിച്ചു.

സങ്കീർത്തനങ്ങൾ 116:7

എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്ക് ഉപകാരം ചെയ്തിരിക്കുന്നു.

സങ്കീർത്തനങ്ങൾ 116:8

നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 116:9

ഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.

സങ്കീർത്തനങ്ങൾ 116:10

ഞാൻ വലിയ കഷ്ടതയിൽ ആയി എന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു.

സങ്കീർത്തനങ്ങൾ 116:11

സകല മനുഷ്യരും ഭോഷ്കു പറയുന്നു എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു.

സങ്കീർത്തനങ്ങൾ 116:12

യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ അവന് എന്തു പകരം കൊടുക്കും?

സങ്കീർത്തനങ്ങൾ 116:13

ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

സങ്കീർത്തനങ്ങൾ 116:14

യഹോവയ്ക്കു ഞാൻ എന്റെ നേർച്ചകളെ അവന്റെ സകല ജനവും കാൺകെ കഴിക്കും.

സങ്കീർത്തനങ്ങൾ 116:15

തന്റെ ഭക്തന്മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു.

സങ്കീർത്തനങ്ങൾ 116:16

യഹോവേ, ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ ദാസനും നിന്റെ ദാസിയുടെ മകനും തന്നെ; നീ എന്റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 116:17

ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.

സങ്കീർത്തനങ്ങൾ 116:18

യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും

സങ്കീർത്തനങ്ങൾ 116:19

ഞാൻ യഹോവയ്ക്ക് എന്റെ നേർച്ചകളെ അവന്റെ സകല ജനവും കാൺകെ കഴിക്കും. യഹോവയെ സ്തുതിപ്പിൻ.