സങ്കീർത്തനങ്ങൾ - 50 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 23 വരെ

സങ്കീർത്തനങ്ങൾ 50:1

ദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു, സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു.

സങ്കീർത്തനങ്ങൾ 50:2

സൗന്ദര്യത്തിന്റെ പൂർണതയായ സീയോനിൽനിന്നു ദൈവം പ്രകാശിക്കുന്നു.

സങ്കീർത്തനങ്ങൾ 50:3

നമ്മുടെ ദൈവം വരുന്നു; മൗനമായിരിക്കയില്ല; അവന്റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു; അവന്റെ ചുറ്റും വലിയൊരു കൊടുങ്കാറ്റടിക്കുന്നു.

സങ്കീർത്തനങ്ങൾ 50:4

തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന് അവൻ മേലിൽനിന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.

സങ്കീർത്തനങ്ങൾ 50:5

യാഗം കഴിച്ച് എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ.

സങ്കീർത്തനങ്ങൾ 50:6

ദൈവം തന്നെ ന്യായാധിപതി ആയിരിക്കയാൽ ആകാശം അവന്റെ നീതിയെ ഘോഷിക്കും. സേലാ.

സങ്കീർത്തനങ്ങൾ 50:7

എന്റെ ജനമേ, കേൾക്ക; ഞാൻ സംസാരിക്കും. യിസ്രായേലേ, ഞാൻ നിന്നോടു സാക്ഷീകരിക്കും: ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു.

സങ്കീർത്തനങ്ങൾ 50:8

നിന്റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല; നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഇരിക്കുന്നു.

സങ്കീർത്തനങ്ങൾ 50:9

നിന്റെ വീട്ടിൽനിന്നു കാളയെയോ നിന്റെ തൊഴുത്തുകളിൽനിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാൻ എടുക്കയില്ല.

സങ്കീർത്തനങ്ങൾ 50:10

കാട്ടിലെ സകല മൃഗവും പർവതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.

സങ്കീർത്തനങ്ങൾ 50:11

മലകളിലെ പക്ഷികളെയൊക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നെ.

സങ്കീർത്തനങ്ങൾ 50:12

എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എൻറേതത്രേ.

സങ്കീർത്തനങ്ങൾ 50:13

ഞാൻ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?

സങ്കീർത്തനങ്ങൾ 50:14

ദൈവത്തിനു സ്തോത്രയാഗം അർപ്പിക്ക; അത്യുന്നതനു നിന്റെ നേർച്ചകളെ കഴിക്ക.

സങ്കീർത്തനങ്ങൾ 50:15

കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.

സങ്കീർത്തനങ്ങൾ 50:16

എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: നീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായിൽ എടുപ്പാനും നിനക്കെന്തു കാര്യം?

സങ്കീർത്തനങ്ങൾ 50:17

നീ ശാസനയെ വെറുത്ത് എന്റെ വചനങ്ങളെ നിന്റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ.

സങ്കീർത്തനങ്ങൾ 50:18

കള്ളനെ കണ്ടാൽ നീ അവന് അനുകൂലപ്പെടുന്നു; വ്യഭിചാരികളോട് നീ പങ്കു കൂടുന്നു.

സങ്കീർത്തനങ്ങൾ 50:19

നിന്റെ വായ് നീ ദോഷത്തിനു വിട്ടുകൊടുക്കുന്നു; നിന്റെ നാവ് വഞ്ചന പിണയ്ക്കുന്നു.

സങ്കീർത്തനങ്ങൾ 50:20

നീ ഇരുന്നു നിന്റെ സഹോദരനു വിരോധമായി സംസാരിക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ച് അപവാദം പറയുന്നു.

സങ്കീർത്തനങ്ങൾ 50:21

ഇവ നീ ചെയ്തു ഞാൻ മിണ്ടാതിരിക്കയാൽ ഞാൻ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാൽ ഞാൻ നിന്നെ ശാസിച്ചു നിന്റെ കണ്ണിൻമുമ്പിൽ അവയെ നിരത്തിവയ്ക്കും.

സങ്കീർത്തനങ്ങൾ 50:22

ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊൾവിൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിപ്പാൻ ആരുമുണ്ടാകയുമില്ല.

സങ്കീർത്തനങ്ങൾ 50:23

സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്ത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവനു ഞാൻ ദൈവത്തിന്റെ രക്ഷയെ കാണിക്കും.