സങ്കീർത്തനങ്ങൾ - 125 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 5 വരെ

സങ്കീർത്തനങ്ങൾ 125:5

എന്നാൽ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ യഹോവ ദുഷ്പ്രവൃത്തിക്കാരോടുകൂടെ പോകുമാറാക്കട്ടെ. യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 125:4

യഹോവേ, ഗുണവാന്മാർക്കും ഹൃദയപരമാർഥികൾക്കും നന്മ ചെയ്യേണമേ.

സങ്കീർത്തനങ്ങൾ 125:3

നീതിമാന്മാർ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിനു ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കയില്ല.

സങ്കീർത്തനങ്ങൾ 125:2

പർവതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു. യഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 125:1

യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവതംപോലെയാകുന്നു.