സങ്കീർത്തനങ്ങൾ - 99 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 9 വരെ

സങ്കീർത്തനങ്ങൾ 99:1

യഹോവ വാഴുന്നു; ജാതികൾ വിറയ്ക്കട്ടെ; അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.

സങ്കീർത്തനങ്ങൾ 99:2

യഹോവ സീയോനിൽ വലിയവനും സകല ജാതികൾക്കും മീതെ ഉന്നതനും ആകുന്നു.

സങ്കീർത്തനങ്ങൾ 99:3

അവൻ പരിശുദ്ധൻ എന്നിങ്ങനെ അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.

സങ്കീർത്തനങ്ങൾ 99:4

ന്യായതല്പരനായ രാജാവിന്റെ ബലത്തെ നീ നേരോടെ സ്ഥിരമാക്കിയിരിക്കുന്നു. നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 99:5

നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ പാദപീഠത്തിങ്കൽ നമസ്കരിപ്പിൻ; അവൻ പരിശുദ്ധൻ ആകുന്നു.

സങ്കീർത്തനങ്ങൾ 99:6

അവന്റെ പുരോഹിതന്മാരിൽ മോശെയും അഹരോനും, അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും; ഇവർ യഹോവയോട് അപേക്ഷിച്ചു; അവൻ അവർക്ക് ഉത്തരമരുളി.

സങ്കീർത്തനങ്ങൾ 99:7

മേഘസ്തംഭത്തിൽനിന്ന് അവൻ അവരോടു സംസാരിച്ചു; അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു.

സങ്കീർത്തനങ്ങൾ 99:8

ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവർക്കുത്തരമരുളി; നീ അവർക്കു ക്ഷമ കാണിക്കുന്ന ദൈവവും അവരുടെ പ്രവൃത്തികൾക്കു പ്രതികാരകനും ആയിരുന്നു.

സങ്കീർത്തനങ്ങൾ 99:9

നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ വിശുദ്ധപർവതത്തിൽ നമസ്കരിപ്പിൻ; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ.