സങ്കീർത്തനങ്ങൾ - 114 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 8 വരെ

സങ്കീർത്തനങ്ങൾ 114:1

യിസ്രായേൽ മിസ്രയീമിൽനിന്നും യാക്കോബിൻഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ

സങ്കീർത്തനങ്ങൾ 114:2

യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും യിസ്രായേൽ അവന്റെ ആധിപത്യവുമായിത്തീർന്നു.

സങ്കീർത്തനങ്ങൾ 114:3

സമുദ്രംകണ്ട് ഓടി; യോർദ്ദാൻ പിൻവാങ്ങിപ്പോയി.

സങ്കീർത്തനങ്ങൾ 114:4

പർവതങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി.

സങ്കീർത്തനങ്ങൾ 114:5

സമുദ്രമേ, നീ ഓടുന്നതെന്ത്? യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്ത്?

സങ്കീർത്തനങ്ങൾ 114:6

പർവതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നത് എന്ത്?

സങ്കീർത്തനങ്ങൾ 114:7

ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ, യാക്കോബിൻദൈവത്തിന്റെ സന്നിധിയിൽ വിറയ്ക്ക.

സങ്കീർത്തനങ്ങൾ 114:8

അവൻ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.