സങ്കീർത്തനങ്ങൾ - 100 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 5 വരെ

സങ്കീർത്തനങ്ങൾ 100:5

യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളത്; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.

സങ്കീർത്തനങ്ങൾ 100:4

അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടുംകൂടെ വരുവിൻ; അവനു സ്തോത്രം ചെയ്ത് അവന്റെ നാമത്തെ വാഴ്ത്തുവിൻ.

സങ്കീർത്തനങ്ങൾ 100:3

യഹോവ തന്നെ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി; നാം അവനുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നെ.

സങ്കീർത്തനങ്ങൾ 100:2

സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.

സങ്കീർത്തനങ്ങൾ 100:1

സകല ഭൂവാസികളുമായുള്ളോരേ, യഹോവയ്ക്ക് ആർപ്പിടുവിൻ.