സദൃശവാക്യങ്ങൾ - 1 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 33 വരെ

സദൃശവാക്യങ്ങൾ 1:1

യിസ്രായേൽരാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ.

സദൃശവാക്യങ്ങൾ 1:2

ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും

സദൃശവാക്യങ്ങൾ 1:3

പരിജ്ഞാനം, നീതി, ന്യായം, നേർ എന്നിവയ്ക്കായി പ്രബോധനം ലഭിപ്പാനും

സദൃശവാക്യങ്ങൾ 1:4

അല്പബുദ്ധികൾക്ക് സൂക്ഷ്മബുദ്ധിയും ബാലന് പരിജ്ഞാനവും വകതിരിവും നല്കുവാനും

സദൃശവാക്യങ്ങൾ 1:5

ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും, ബുദ്ധിമാൻ സദുപദേശം സമ്പാദിപ്പാനും

സദൃശവാക്യങ്ങൾ 1:6

സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും അവ ഉതകുന്നു.

സദൃശവാക്യങ്ങൾ 1:7

യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.

സദൃശവാക്യങ്ങൾ 1:8

മകനേ, അപ്പന്റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയും അരുത്;

സദൃശവാക്യങ്ങൾ 1:9

അവ നിന്റെ ശിരസ്സിന് അലങ്കാരമാലയും നിന്റെ കഴുത്തിന് സരപ്പളിയും ആയിരിക്കും.

സദൃശവാക്യങ്ങൾ 1:10

മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുത്.

സദൃശവാക്യങ്ങൾ 1:11

ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിനായി പതിയിരിക്ക; നിർദോഷിയെ കാരണം കൂടാതെ പിടിപ്പാൻ ഒളിച്ചിരിക്ക.

സദൃശവാക്യങ്ങൾ 1:12

പാതാളംപോലെ അവരെ ജീവനോടെയും കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവാംഗമായും വിഴുങ്ങിക്കളക.

സദൃശവാക്യങ്ങൾ 1:13

നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറയ്ക്കാം.

സദൃശവാക്യങ്ങൾ 1:14

നിനക്ക് ഞങ്ങളോടുകൂടെ സമാംശം കിട്ടും; നമുക്ക് എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവർ പറഞ്ഞാൽ,

സദൃശവാക്യങ്ങൾ 1:15

മകനേ, നീ അവരുടെ വഴിക്ക് പോകരുത്; നിന്റെ കാൽ അവരുടെ പാതയിൽ വയ്ക്കുകയും അരുത്.

സദൃശവാക്യങ്ങൾ 1:16

അവരുടെ കാൽ ദോഷം ചെയ്‍വാൻ ഓടുന്നു; രക്തം ചൊരിയിപ്പാൻ അവർ ബദ്ധപ്പെടുന്നു.

സദൃശവാക്യങ്ങൾ 1:17

പക്ഷി കാൺകെ വലവിരിക്കുന്നത് വ്യർഥമല്ലോ.

സദൃശവാക്യങ്ങൾ 1:18

അവർ സ്വന്തരക്തത്തിനായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.

സദൃശവാക്യങ്ങൾ 1:19

ദുരാഗ്രഹികളായ ഏവരുടെയും വഴികൾ അങ്ങനെ തന്നെ; അത് അവരുടെ ജീവനെ എടുത്തുകളയുന്നു.

സദൃശവാക്യങ്ങൾ 1:20

ജ്ഞാനമായവൾ വീഥിയിൽ ഘോഷിക്കുന്നു; വിശാലസ്ഥലത്ത് സ്വരം കേൾപ്പിക്കുന്നു.

സദൃശവാക്യങ്ങൾ 1:21

അവൾ ആരവമുള്ള തെരുക്കളുടെ തലയ്ക്കൽനിന്നു വിളിക്കുന്നു; നഗരദ്വാരങ്ങളിലും നഗരത്തിനകത്തും പ്രസ്താവിക്കുന്നത്:

സദൃശവാക്യങ്ങൾ 1:22

ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധിഹീനതയിൽ രസിക്കയും പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നത് എത്രത്തോളം?

സദൃശവാക്യങ്ങൾ 1:23

എന്റെ ശാസനയ്ക്കു തിരിഞ്ഞുകൊൾവിൻ; ഞാൻ എന്റെ മനസ്സ് നിങ്ങൾക്കു പൊഴിച്ചുതരും; എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും.

സദൃശവാക്യങ്ങൾ 1:24

ഞാൻ വിളിച്ചിട്ട് നിങ്ങൾ ശ്രദ്ധിക്കാതെയും ഞാൻ കൈ നീട്ടിയിട്ട് ആരും കൂട്ടാക്കാതെയും

സദൃശവാക്യങ്ങൾ 1:25

നിങ്ങൾ എന്റെ ആലോചനയൊക്കെയും ത്യജിച്ചുകളകയും എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ട്

സദൃശവാക്യങ്ങൾ 1:26

ഞാനും നിങ്ങളുടെ അനർഥദിവസത്തിൽ ചിരിക്കും; നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്കു ഭവിക്കുമ്പോൾ പരിഹസിക്കും.

സദൃശവാക്യങ്ങൾ 1:27

നിങ്ങൾ ഭയപ്പെടുന്നത് നിങ്ങൾക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്ത് ചുഴലിക്കാറ്റു പോലെയും വരുമ്പോൾ, കഷ്ടവും സങ്കടവും നിങ്ങൾക്കു വരുമ്പോൾ തന്നെ.

സദൃശവാക്യങ്ങൾ 1:28

അപ്പോൾ അവർ എന്നെ വിളിക്കും; ഞാൻ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.

സദൃശവാക്യങ്ങൾ 1:29

അവർ പരിജ്ഞാനത്തെ വെറുത്തല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.

സദൃശവാക്യങ്ങൾ 1:30

അവർ എന്റെ ആലോചന അനുസരിക്കാതെ എന്റെ ശാസനയൊക്കെയും നിരസിച്ചുകളഞ്ഞതുകൊണ്ട്

സദൃശവാക്യങ്ങൾ 1:31

അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കയും ചെയ്യും.

സദൃശവാക്യങ്ങൾ 1:32

ബുദ്ധിഹീനരുടെ പിൻമാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും.

സദൃശവാക്യങ്ങൾ 1:33

എന്റെ വാക്ക് കേൾക്കുന്നവനോ നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.