യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പൂവാ, യാശൂബ്, ശിമ്രോൻ ഇങ്ങനെ നാലു പേർ.
തോലായുടെ പുത്രന്മാർ: ഉസ്സി, രെഫായാവ്, യെരിയേൽ, യഹ്‍മായി, യിബ്സാം, ശെമൂവേൽ എന്നിവർ അവരുടെ പിതാവായ തോലായുടെ ഭവനത്തിനു തലവന്മാരും അവരുടെ തലമുറകളിൽ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്ത് ഇരുപത്തീരായിരത്തി അറുനൂറ്.
ഉസ്സിയുടെ പുത്രന്മാർ: യിസ്രഹ്യാവ്; യിസ്രഹ്യാവിന്റെ പുത്രന്മാർ: മീഖായേൽ, ഓബദ്യാവ്, യോവേൽ, യിശ്യാവ് ഇങ്ങനെ അഞ്ചു പേർ;
ഇവർ എല്ലാവരും തലവന്മാരായിരുന്നു. അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി മുപ്പത്താറായിരം പേരുണ്ടായിരുന്നു; അവർക്ക് അനേക ഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു.
അവരുടെ സഹോദരന്മാരായി യിസ്സാഖാർകുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികൾ ആകെ എൺപത്തേഴായിരം പേർ.
ബെന്യാമീന്യർ: ബേല, ബേഖെർ, യെദിയയേൽ ഇങ്ങനെ മൂന്നു പേർ.
ബേലയുടെ പുത്രന്മാർ: എസ്ബോൻ, ഉസ്സി, ഉസ്സീയേൽ, യെരീമോത്ത്, ഈരി ഇങ്ങനെ അഞ്ചു പേർ; തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവർ ഇരുപത്തീരായിരത്തി മുപ്പത്തിനാലു പേർ.
ബേഖെരിന്റെ പുത്രന്മാർ: സെമീരാ, യോവാശ്, എലീയേസർ, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവ്, അനാഥോത്ത്, ആലേമെത്ത്; ഇവരെല്ലാവരും ബേഖെരിന്റെ പുത്രന്മാർ.
വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങൾക്ക് തലവന്മാരായി എണ്ണപ്പെട്ട പരാക്രമശാലികൾ ഇരുപതിനായിരത്തി ഇരുനൂറു പേർ.
യെദീയയേലിന്റെ പുത്രന്മാർ: ബിൽഹാൻ; ബിൽഹാന്റെ പുത്രന്മാർ: യെവൂശ്, ബെന്യാമീൻ, ഏഹൂദ്, കെനയനാ, സേഥാൻ, തർശ്ശീശ്, അഹീശാഫർ.
ഇവരെല്ലാവരും യെദീയയേലിന്റെ പുത്രന്മാർ; പിതൃഭവനങ്ങൾക്കു തലവന്മാരും പരാക്രമശാലികളുമായി യുദ്ധത്തിനു പുറപ്പെടുവാൻ തക്ക പടച്ചേവകർ പതിനേഴായിരത്തി ഇരുനൂറു പേർ.
ഈരിന്റെ പുത്രന്മാർ: ശുപ്പീം, ഹുപ്പീം; അഹേരിന്റെ പുത്രൻ: ഹൂശീം;
നഫ്താലിയുടെ പുത്രന്മാർ: യഹ്സീയേൽ, ഗൂനി, യേസെർ, ശല്ലൂം; ബിൽഹയുടെ പുത്രന്മാർ.
മനശ്ശെയുടെ പുത്രന്മാർ: അവന്റെ വെപ്പാട്ടി അരാമ്യസ്ത്രീ പ്രസവിച്ച അസ്രീയേൽ; അവൾ ഗിലെയാദിന്റെ പിതാവായ മാഖീരിനെയും പ്രസവിച്ചു.
എന്നാൽ മാഖീർ ഹുപ്പീമിന്റെയും ശുപ്പീമിന്റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേർ മയഖാ എന്ന് ആയിരുന്നു; രണ്ടാമന്റെ പേർ ശെലോഫെഹാദ് എന്ന് ആയിരുന്നു; ശെലോഫെഹാദിനു പുത്രിമാർ ഉണ്ടായിരുന്നു.
മാഖീരിന്റെ ഭാര്യ മയഖാ ഒരു മകനെ പ്രസവിച്ചു, അവനു പേരെശ് എന്നു പേർ വിളിച്ചു; അവന്റെ സഹോദരന് ശേരെശ് എന്നു പേർ; അവന്റെ പുത്രന്മാർ ഊലാമും രേക്കെമും ആയിരുന്നു.
ഊലാമിന്റെ പുത്രൻ: ബെദാൻ. ഇവർ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ പുത്രന്മാർ ആയിരുന്നു.
അവന്റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബീയേസെർ, മഹ്ലാ എന്നിവരെ പ്രസവിച്ചു.
ശെമീദയുടെ പുത്രന്മാർ: അഹ്യാൻ, ശേഖെം, ലിക്കെഹി, അനീയാം.
എഫ്രയീമിന്റെ പുത്രന്മാർ: ശൂഥേലഹ്; അവന്റെ മകൻ ബേരെദ്; അവന്റെ മകൻ തഹത്ത്; അവന്റെ മകൻ എലാദാ; അവന്റെ മകൻ തഹത്ത്;
അവന്റെ മകൻ സബാദ്, അവന്റെ മകൻ ശൂഥേലഹ്, ഏസെർ, എലാദാ; ഇവർ ആ ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിപ്പാൻ ചെന്നതുകൊണ്ട് അവർ അവരെ കൊന്നുകളഞ്ഞു.
അവരുടെ പിതാവായ എഫ്രയീം ഏറിയനാൾ വിലപിച്ചുകൊണ്ടിരുന്നു; അവന്റെ സഹോദരന്മാർ അവനെ ആശ്വസിപ്പിപ്പാൻ വന്നു.
പിന്നെ അവൻ തന്റെ ഭാര്യയുടെ അടുക്കൽ ചെന്നു, അവൾ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; തന്റെ ഭവനത്തിന് അനർഥം ഭവിച്ചതുകൊണ്ട് അവൻ അവനു ബെരീയാവ് എന്നു പേർ വിളിച്ചു.
അവന്റെ മകൾ ശെയെരാ; അവൾ താഴത്തെയും മേലത്തെയും ബേത്ത്-ഹോരോനും ഉസ്സേൻ-ശെയെരയും പണിതു.
അവന്റെ മകൻ രേഫഹും, രേശെഫും; അവന്റെ മകൻ തേലഹ്; അവന്റെ മകൻ തഹൻ;
അവന്റെ മകൻ ലദാൻ; അവന്റെ മകൻ അമ്മീഹൂദ്; അവന്റെ മകൻ എലീശാമാ;
അവന്റെ മകൻ നൂൻ; അവന്റെ മകൻ യെഹോശൂവാ.
അവരുടെ അവകാശങ്ങളും വാസസ്ഥലങ്ങളും ഏവയെന്നാൽ: ബേഥേലും അതിനോടു ചേർന്ന ഗ്രാമങ്ങളും, കിഴക്കോട്ടു നയരാനും, പടിഞ്ഞാറോട്ടു ഗേസെരും അതിനോടു ചേർന്ന ഗ്രാമങ്ങളും, ഗസ്സയും അതിനോടു ചേർന്ന ഗ്രാമങ്ങളും വരെയുള്ള ശെഖേമും അതിനോടു ചേർന്ന ഗ്രാമങ്ങളും,
മനശ്ശെയരുടെ ദേശത്തിനരികെ ബേത്ത്-ശെയാനും അതിന്റെ ഗ്രാമങ്ങളും, താനാക്കും അതിന്റെ ഗ്രാമങ്ങളും, മെഗിദ്ദോവും അതിന്റെ ഗ്രാമങ്ങളും, ദോരും അതിന്റെ ഗ്രാമങ്ങളും; അവയിൽ യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർ പാർത്തു.
ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവ്; ഇവരുടെ സഹോദരി സേരഹ്.
ബെരീയാവിന്റെ പുത്രന്മാർ: ഹേബെർ, ബിർസയീത്തിന്റെ അപ്പനായ മല്ക്കീയേൽ.
ഹേബെർ യഫ്ലേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു.
യഫ്ലേത്തിന്റെ പുത്രന്മാർ: പാസാക്, ബിംഹാൽ, അശ്വാത്ത്; ഇവർ യഫ്ലേത്തിന്റെ പുത്രന്മാർ.
ശേമേരിന്റെ പുത്രന്മാർ: അഹീ, രൊഹ്ഗാ, യെഹുബ്ബാ, അരാം.
അവന്റെ സഹോദരനായ ഹേലെമിന്റെ പുത്രന്മാർ: സോഫഹ്, യിമ്നാ, ശേലെശ്, ആമാൽ.
സോഫഹിന്റെ പുത്രന്മാർ: സൂഹ, ഹർന്നേഫെർ, ശൂവാൽ, ബേരി, യിമ്രാ,
ബേസെർ, ഹോദ്, ശമ്മാ, ശിൽശാ, യിഥ്രാൻ, ബെയേരാ.
യേഥെരിന്റെ പുത്രന്മാർ യെഫുന്നെ, പിസ്പ, അരാ.
ഉല്ലയുടെ പുത്രന്മാർ: ആരഹ്, ഹന്നീയേൽ, രിസ്യാ.
ഇവർ എല്ലാവരും ആശേരിന്റെ പുത്രന്മാരായി പിതൃഭവനങ്ങൾക്കു തലവന്മാരും ശ്രേഷ്ഠന്മാരും പരാക്രമശാലികളും പ്രഭുക്കന്മാരിൽ പ്രധാനികളും ആയിരുന്നു. വംശാവലിപ്രകാരം യുദ്ധസേവയ്ക്കു പ്രാപ്തന്മാരായി എണ്ണപ്പെട്ടവരുടെ സംഖ്യ ഇരുപത്താറായിരം തന്നെ.