1 ദിനവൃത്താന്തം - 6 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 81 വരെ

1 ദിനവൃത്താന്തം 6:1

ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കെഹാത്ത്, മെരാരി.

1 ദിനവൃത്താന്തം 6:2

കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.

1 ദിനവൃത്താന്തം 6:3

അമ്രാമിന്റെ മക്കൾ: അഹരോൻ, മോശെ, മിര്യാം. അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.

1 ദിനവൃത്താന്തം 6:4

എലെയാസാർ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു;

1 ദിനവൃത്താന്തം 6:5

അബീശൂവ ബുക്കിയെ ജനിപ്പിച്ചു; ബുക്കി ഉസ്സിയെ ജനിപ്പിച്ചു;

1 ദിനവൃത്താന്തം 6:6

ഉസ്സി സെരഹ്യാവെ ജനിപ്പിച്ചു; സെരഹ്യാവ് മെരായോത്തിനെ ജനിപ്പിച്ചു;

1 ദിനവൃത്താന്തം 6:7

മെരായോത്ത് അമര്യാവെ ജനിപ്പിച്ചു; അമര്യാവ് അഹീത്തൂബിനെ ജനിപ്പിച്ചു;

1 ദിനവൃത്താന്തം 6:8

അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു. സാദോക് അഹീമാസിനെ ജനിപ്പിച്ചു.

1 ദിനവൃത്താന്തം 6:9

അഹീമാസ് അസര്യാവെ ജനിപ്പിച്ചു; അസര്യാവ് യോഹാനാനെ ജനിപ്പിച്ചു;

1 ദിനവൃത്താന്തം 6:10

യോഹാനാൻ അസര്യാവെ ജനിപ്പിച്ചു. ഇവനാകുന്നു ശലോമോൻ യെരൂശലേമിൽ പണിത ആലയത്തിൽ പൗരോഹിത്യം നടത്തിയത്.

1 ദിനവൃത്താന്തം 6:11

അസര്യാവ് അമര്യാവെ ജനിപ്പിച്ചു; അമര്യാവ് അഹീത്തൂബിനെ ജനിപ്പിച്ചു;

1 ദിനവൃത്താന്തം 6:12

അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക് ശല്ലൂമിനെ ജനിപ്പിച്ചു;

1 ദിനവൃത്താന്തം 6:13

ശല്ലൂം ഹില്ക്കീയാവെ ജനിപ്പിച്ചു. ഹില്ക്കീയാവ് അസര്യാവെ ജനിപ്പിച്ചു.

1 ദിനവൃത്താന്തം 6:14

അസര്യാവ് സെരായാവെ ജനിപ്പിച്ചു. സെരായാവ് യെഹോസാദാക്കിനെ ജനിപ്പിച്ചു.

1 ദിനവൃത്താന്തം 6:15

യഹോവ നെബൂഖദ്നേസർ മുഖാന്തരം യെഹൂദായെയും യെരൂശലേമിനെയും പ്രവാസത്തിലേക്കു കൊണ്ടുപോയപ്പോൾ യെഹോസാദാക്കും പോകേണ്ടിവന്നു.

1 ദിനവൃത്താന്തം 6:16

ലേവിയുടെ പുത്രന്മാർ: ഗേർശോം, കെഹാത്ത്, മെരാരി.

1 ദിനവൃത്താന്തം 6:17

ഗേർശോമിന്റെ പുത്രന്മാരുടെ പേരുകൾ ആവിത്: ലിബ്നി, ശിമെയി.

1 ദിനവൃത്താന്തം 6:18

കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.

1 ദിനവൃത്താന്തം 6:19

മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.

1 ദിനവൃത്താന്തം 6:20

ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവതന്നെ. ഗേർശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;

1 ദിനവൃത്താന്തം 6:21

അവന്റെ മകൻ യോവാഹ്; അവന്റെ മകൻ ഇദ്ദോ; അവന്റെ മകൻ സേരഹ്; അവന്റെ മകൻ യെയഥ്രായി.

1 ദിനവൃത്താന്തം 6:22

കെഹാത്തിന്റെ പുത്രന്മാർ: അവന്റെ മകൻ അമ്മീനാദാബ്; അവന്റെ മകൻ കോരഹ്; അവന്റെ മകൻ അസ്സീർ;

1 ദിനവൃത്താന്തം 6:23

അവന്റെ മകൻ എല്ക്കാനാ; അവന്റെ മകൻ എബ്യാസാഫ്; അവന്റെ മകൻ അസ്സീർ;

1 ദിനവൃത്താന്തം 6:24

അവന്റെ മകൻ തഹത്ത്; അവന്റെ മകൻ ഊരീയേൽ; അവന്റെ മകൻ ഉസ്സീയാവ്; അവന്റെ മകൻ ശൗൽ.

1 ദിനവൃത്താന്തം 6:25

എല്ക്കാനായുടെ പുത്രന്മാർ: അവന്റെ മകൻ അമാസായി; അവന്റെ മകൻ അഹീമോത്ത്.

1 ദിനവൃത്താന്തം 6:26

എല്ക്കാനായുടെ പുത്രന്മാർ: അവന്റെ മകൻ സോഫായി; അവന്റെ മകൻ നഹത്ത്;

1 ദിനവൃത്താന്തം 6:27

അവന്റെ മകൻ എലീയാബ്; അവന്റെ മകൻ യെരോഹാം; അവന്റെ മകൻ എല്ക്കാനാ.

1 ദിനവൃത്താന്തം 6:28

ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവ്.

1 ദിനവൃത്താന്തം 6:29

മെരാരിയുടെ പുത്രന്മാർ: മഹ്ലി; അവന്റെ മകൻ ലിബ്നി; അവന്റെ മകൻ ശിമെയി; അവന്റെ മകൻ ഉസ്സാ;

1 ദിനവൃത്താന്തം 6:30

അവന്റെ മകൻ ശിമെയാ; അവന്റെ മകൻ ഹഗ്ഗീയാവ്; അവന്റെ മകൻ അസായാവ്.

1 ദിനവൃത്താന്തം 6:31

പെട്ടകത്തിനു വിശ്രമം ആയശേഷം ദാവീദ് യഹോവയുടെ ആലയത്തിൽ സംഗീതശുശ്രൂഷയ്ക്കു നിയമിച്ചവർ ഇവരാകുന്നു.

1 ദിനവൃത്താന്തം 6:32

അവർ, ശലോമോൻ യെരൂശലേമിൽ യഹോവയുടെ ആലയം പണിതതുവരെ തിരുനിവാസമായ സമാഗമനകൂടാരത്തിനു മുമ്പിൽ സംഗീതശുശ്രൂഷ ചെയ്തു; അവർ തങ്ങളുടെ മുറപ്രകാരം ശുശ്രൂഷ ചെയ്തുപോന്നു.

1 ദിനവൃത്താന്തം 6:33

തങ്ങളുടെ പുത്രന്മാരോടുംകൂടെ ശുശ്രൂഷിച്ചവർ ആരെന്നാൽ: കെഹാത്യരുടെ പുത്രന്മാരിൽ സംഗീതക്കാരനായ ഹേമാൻ; അവൻ യോവേലിന്റെ മകൻ; അവൻ ശമൂവേലിന്റെ മകൻ;

1 ദിനവൃത്താന്തം 6:34

അവൻ എല്ക്കാനായുടെ മകൻ; അവൻ യെരോഹാമിന്റെ മകൻ; അവൻ എലീയേലിന്റെ മകൻ; അവൻ തോഹയുടെ മകൻ;

1 ദിനവൃത്താന്തം 6:35

അവൻ സൂഫിന്റെ മകൻ; അവൻ എല്ക്കാനായുടെ മകൻ; അവൻ മഹത്തിന്റെ മകൻ; അവൻ അമാസായിയുടെ മകൻ;

1 ദിനവൃത്താന്തം 6:36

അവൻ എല്ക്കാനായുടെ മകൻ; അവൻ യോവേലിന്റെ മകൻ; അവൻ അസര്യാവിന്റെ മകൻ; അവൻ സെഫന്യാവിന്റെ മകൻ;

1 ദിനവൃത്താന്തം 6:37

അവൻ തഹത്തിന്റെ മകൻ; അവൻ അസ്സീരിന്റെ മകൻ; അവൻ എബ്യാസാഫിന്റെ മകൻ; അവൻ കോരഹിന്റെ മകൻ;

1 ദിനവൃത്താന്തം 6:38

അവൻ യിസ്ഹാരിന്റെ മകൻ; അവൻ കെഹാത്തിന്റെ മകൻ; അവൻ ലേവിയുടെ മകൻ; അവൻ യിസ്രായേലിന്റെ മകൻ;

1 ദിനവൃത്താന്തം 6:39

അവന്റെ വലത്തുഭാഗത്തു നിന്ന അവന്റെ സഹോദരൻ ആസാഫ്: ആസാഫ് ബേരെഖ്യാവിന്റെ മകൻ; അവൻ ശിമെയയുടെ മകൻ;

1 ദിനവൃത്താന്തം 6:40

അവൻ മീഖായേലിന്റെ മകൻ; അവൻ ബയശേയാവിന്റെ മകൻ; അവൻ മല്ക്കിയുടെ മകൻ;

1 ദിനവൃത്താന്തം 6:41

അവൻ എത്നിയുടെ മകൻ; അവൻ സേരഹിന്റെ മകൻ; അവൻ അദായാവിന്റെ മകൻ;

1 ദിനവൃത്താന്തം 6:42

അവൻ ഏഥാന്റെ മകൻ; അവൻ സിമ്മയുടെ മകൻ; അവൻ ശിമെയിയുടെ മകൻ;

1 ദിനവൃത്താന്തം 6:43

അവൻ യഹത്തിന്റെ മകൻ; അവൻ ഗേർശോമിന്റെ മകൻ; അവൻ ലേവിയുടെ മകൻ.

1 ദിനവൃത്താന്തം 6:44

അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാർ ഇടത്തുഭാഗത്തു നിന്നു; കീശിയുടെ മകൻ ഏഥാൻ; അവൻ അബ്‍ദിയുടെ മകൻ; അവൻ മല്ലൂക്കിന്റെ മകൻ;

1 ദിനവൃത്താന്തം 6:45

അവൻ ഹശബ്യാവിന്റെ മകൻ; അവൻ അമസ്യാവിന്റെ മകൻ; അവൻ ഹില്ക്കീയാവിന്റെ മകൻ;

1 ദിനവൃത്താന്തം 6:46

അവൻ അംസിയുടെ മകൻ; അവൻ ബാനിയുടെ മകൻ; അവൻ ശാമെരിന്റെ മകൻ;

1 ദിനവൃത്താന്തം 6:47

അവൻ മഹ്ലിയുടെ മകൻ; അവൻ മൂശിയുടെ മകൻ; അവൻ മെരാരിയുടെ മകൻ; അവൻ ലേവിയുടെ മകൻ.

1 ദിനവൃത്താന്തം 6:48

അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവാലയമായ തിരുനിവാസത്തിലെ സകല ശുശ്രൂഷയ്ക്കും നിയമിക്കപ്പെട്ടിരുന്നു.

1 ദിനവൃത്താന്തം 6:49

എന്നാൽ അഹരോനും അവന്റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അർപ്പണം ചെയ്തു; അവർ അതിവിശുദ്ധസ്ഥലത്തിലെ സകല ശുശ്രൂഷയ്ക്കും ദൈവത്തിന്റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിനുവേണ്ടി പ്രായശ്ചിത്തം വരുത്തുവാനും നിയമിക്കപ്പെട്ടിരുന്നു.

1 ദിനവൃത്താന്തം 6:50

അഹരോന്റെ പുത്രന്മാരാവിത്: അവന്റെ മകൻ എലെയാസാർ; അവന്റെ മകൻ ഫീനെഹാസ്; അവന്റെ മകൻ അബീശൂവ;

1 ദിനവൃത്താന്തം 6:51

അവന്റെ മകൻ ബുക്കി; അവന്റെ മകൻ ഉസ്സി; അവന്റെ മകൻ സെരഹ്യാവ്;

1 ദിനവൃത്താന്തം 6:52

അവന്റെ മകൻ മെരായോത്ത്; അവന്റെ മകൻ അമര്യാവ്; അവന്റെ മകൻ അഹീത്തൂബ്;

1 ദിനവൃത്താന്തം 6:53

അവന്റെ മകൻ സാദോക്; അവന്റെ മകൻ അഹീമാസ്.

1 ദിനവൃത്താന്തം 6:54

അവരുടെ ദേശത്തിൽ ഗ്രാമംഗ്രാമമായി അവരുടെ വാസസ്ഥലങ്ങൾ ഏവയെന്നാൽ: കെഹാത്യരുടെ കുലമായ അഹരോന്യർക്ക് - അവർക്കല്ലോ ഒന്നാമതു ചീട്ടു വീണത്-

1 ദിനവൃത്താന്തം 6:55

അവർക്കു യെഹൂദാദേശത്തു ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.

1 ദിനവൃത്താന്തം 6:56

എന്നാൽ പട്ടണത്തിന്റെ വയലുകളും അതിനോടു ചേർന്ന ഗ്രാമങ്ങളും യെഫുന്നെയുടെ മകനായ കാലേബിനു കൊടുത്തു.

1 ദിനവൃത്താന്തം 6:57

അഹരോന്റെ മക്കൾക്ക് അവർ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും

1 ദിനവൃത്താന്തം 6:58

ഹീലേനും പുല്പുറങ്ങളും ദെബീരും പുല്പുറങ്ങളും

1 ദിനവൃത്താന്തം 6:59

ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും;

1 ദിനവൃത്താന്തം 6:60

ബെന്യാമീൻഗോത്രത്തിൽ ഗേബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവർക്കു കിട്ടിയ പട്ടണങ്ങൾ ആകെ പതിമ്മൂന്ന്.

1 ദിനവൃത്താന്തം 6:61

കെഹാത്തിന്റെ ശേഷമുള്ള മക്കൾക്കു ഗോത്രത്തിന്റെ കുലത്തിൽ, മനശ്ശെയുടെ പാതി ഗോത്രത്തിൽ തന്നെ, ചീട്ടിട്ട് പത്തു പട്ടണം കൊടുത്തു.

1 ദിനവൃത്താന്തം 6:62

ഗേർശോമിന്റെ മക്കൾക്ക് കുലംകുലമായി യിസ്സാഖാർഗോത്രത്തിലും ആശേർഗോത്രത്തിലും നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമ്മൂന്ന് പട്ടണം കൊടുത്തു.

1 ദിനവൃത്താന്തം 6:63

മെരാരിയുടെ മക്കൾക്കു കുലംകുലമായി രൂബേൻഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻഗോത്രത്തിലും ചീട്ടിട്ട് പന്ത്രണ്ടു പട്ടണം കൊടുത്തു.

1 ദിനവൃത്താന്തം 6:64

യിസ്രായേൽമക്കൾ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യർക്കു കൊടുത്തു.

1 ദിനവൃത്താന്തം 6:65

യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും ബെന്യാമീൻമക്കളുടെ ഗോത്രത്തിലും പേർ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ടു കൊടുത്തു.

1 ദിനവൃത്താന്തം 6:66

കെഹാത്ത്മക്കളുടെ ചില കുലങ്ങൾക്കോ എഫ്രയീംഗോത്രത്തിൽ തങ്ങൾക്ക് അധീനമായ പട്ടണങ്ങൾ ഉണ്ടായിരുന്നു.

1 ദിനവൃത്താന്തം 6:67

അവർക്ക്, സങ്കേതനഗരങ്ങളായ എഫ്രയീംമലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും

1 ദിനവൃത്താന്തം 6:68

യൊക്മെയാമും പുല്പുറങ്ങളും ബേത്ത്-ഹോരോനും പുല്പുറങ്ങളും

1 ദിനവൃത്താന്തം 6:69

അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും

1 ദിനവൃത്താന്തം 6:70

മനശ്ശെയുടെ പാതിഗോത്രത്തിൽ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങൾക്കും കൊടുത്തു.

1 ദിനവൃത്താന്തം 6:71

ഗേർശോമിന്റെ പുത്രന്മാർക്കു മനശ്ശെയുടെ പാതിഗോത്രത്തിന്റെ കുലത്തിൽ ബാശാനിൽ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും;

1 ദിനവൃത്താന്തം 6:72

യിസ്സാഖാർ ഗോത്രത്തിൽ കേദെശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും

1 ദിനവൃത്താന്തം 6:73

രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും;

1 ദിനവൃത്താന്തം 6:74

ആശേർഗോത്രത്തിൽ മാശാലും പുല്പുറങ്ങളും അബ്‍ദോനും പുല്പുറങ്ങളും

1 ദിനവൃത്താന്തം 6:75

ഹൂക്കോക്കും പുല്പുറങ്ങളും രെഹോബും പുല്പുറങ്ങളും

1 ദിനവൃത്താന്തം 6:76

നഫ്താലിഗോത്രത്തിൽ ഗലീലയിലെ കേദെശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്യഥയീമും പുല്പുറങ്ങളും കൊടുത്തു.

1 ദിനവൃത്താന്തം 6:77

മെരാരിപുത്രന്മാരിൽ ശേഷമുള്ളവർക്കു സെബൂലൂൻഗോത്രത്തിൽ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;

1 ദിനവൃത്താന്തം 6:78

യെരീഹോവിനു സമീപത്തു യോർദ്ദാനക്കരെ യോർദ്ദാനു കിഴക്കു രൂബേൻഗോത്രത്തിൽ മരുഭൂമിയിലെ ബേസരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും

1 ദിനവൃത്താന്തം 6:79

കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും;

1 ദിനവൃത്താന്തം 6:80

ഗാദ്ഗോത്രത്തിൽ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും,

1 ദിനവൃത്താന്തം 6:81

ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.