1 ദിനവൃത്താന്തം - 9 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 44 വരെ

1 ദിനവൃത്താന്തം 9:1

യിസ്രായേൽ മുഴുവനും വംശാവലിയായി ചാർത്തപ്പെട്ടിരുന്നു; അതു യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദായെയോ അവരുടെ അകൃത്യം നിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.

1 ദിനവൃത്താന്തം 9:2

അവരുടെ അവകാശത്തിലും പട്ടണങ്ങളിലും ഉണ്ടായിരുന്ന ആദ്യനിവാസികൾ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ആയിരുന്നു.

1 ദിനവൃത്താന്തം 9:3

യെരൂശലേമിലോ ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശേയരും പാർത്തു.

1 ദിനവൃത്താന്തം 9:4

അവരാരെന്നാൽ: യെഹൂദായുടെ മകനായ പേരസ്സിന്റെ മക്കളിൽ ബാനിയുടെ മകനായ ഇമ്രിയുടെ മകനായ ഒമ്രിയുടെ മകനായ അമ്മീഹൂദിന്റെ മകൻ ഊഥായി;

1 ദിനവൃത്താന്തം 9:5

ശീലോന്യരിൽ ആദ്യജാതനായ അസായാവും അവന്റെ പുത്രന്മാരും;

1 ദിനവൃത്താന്തം 9:6

സേരഹിന്റെ പുത്രന്മാരിൽ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റിതൊണ്ണൂറു പേരും;

1 ദിനവൃത്താന്തം 9:7

ബെന്യാമീൻ പുത്രന്മാരിൽ ഹസേനൂവയുടെ മകനായ ഹോദവ്യാവിന്റെ മകനായ മെശൂല്ലാമിന്റെ മകനായ സല്ലൂവും

1 ദിനവൃത്താന്തം 9:8

യെരോഹാമിന്റെ മകനായ യിബ്നെയാവും മിക്രിയുടെ മകനായ ഉസ്സിയുടെ മകൻ ഏലായും യിബ്നെയാവിന്റെ മകനായ രെയൂവേലിന്റെ മകനായ ശെഫത്യാവിന്റെ മകൻ മെശുല്ലാമും

1 ദിനവൃത്താന്തം 9:9

തലമുറതലമുറയായി അവരുടെ സഹോദരന്മാർ ആകെ തൊള്ളായിരത്തി അമ്പത്താറു പേരും. ഈ പുരുഷന്മാരൊക്കെയും താന്താങ്ങളുടെ പിതൃഭവനങ്ങളിൽ കുടുംബത്തലവന്മാരായിരുന്നു.

1 ദിനവൃത്താന്തം 9:10

പുരോഹിതന്മാരിൽ യെദയാവും യെഹോയാരീബും

1 ദിനവൃത്താന്തം 9:11

യാഖീനും അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്ക്കീയാവിന്റെ മകനായി ദൈവാലയാധിപനായ അസര്യാവും

1 ദിനവൃത്താന്തം 9:12

മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകൻ മയശായിയും

1 ദിനവൃത്താന്തം 9:13

പിതൃഭവനങ്ങൾക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തി എഴുനൂറ്ററുപത് പേർ. ഇവർ ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലയ്ക്കു ബഹുപ്രാപ്തന്മാർ ആയിരുന്നു.

1 ദിനവൃത്താന്തം 9:14

ലേവ്യരിലോ മെരാര്യരിൽ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകനായ ശെമയ്യാവും

1 ദിനവൃത്താന്തം 9:15

ബക്ബക്കരും ഹേറെശും ഗാലാലും ആസാഫിന്റെ മകനായ സിക്രിയുടെ മകനായ മീഖയുടെ മകൻ മത്ഥന്യാവും

1 ദിനവൃത്താന്തം 9:16

യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശെമയ്യാവിന്റെ മകൻ ഓബദ്യാവും നെതോഫാത്യരുടെ ഗ്രാമങ്ങളിൽ പാർത്ത എല്ക്കാനയുടെ മകനായ ആസായുടെ മകൻ ബേരെഖ്യാവും

1 ദിനവൃത്താന്തം 9:17

വാതിൽക്കാവല്ക്കാർ: ശല്ലൂമും അക്കൂബും തൽമോനും അഹീമാനും അവരുടെ സഹോദരന്മാരും; (ശല്ലൂമും തലവനായിരുന്നു.)

1 ദിനവൃത്താന്തം 9:18

ലേവ്യപാളയത്തിൽ വാതിൽക്കാവല്ക്കാരായ ഇവർ കിഴക്കുവശത്തു രാജപടിവാതിൽക്കൽ ഇന്നുവരെ കാവൽ ചെയ്തുവരുന്നു.

1 ദിനവൃത്താന്തം 9:19

കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകൻ ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കൽ കാവൽക്കാരായി ശുശ്രൂഷയുടെ വേലയ്ക്കു മേൽവിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിനു മേൽവിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.

1 ദിനവൃത്താന്തം 9:20

എലെയാസാരിന്റെ മകനായ ഫീനെഹാസ് പണ്ട് അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.

1 ദിനവൃത്താന്തം 9:21

മെശേലെമ്യാവിന്റെ മകനായ സെഖര്യാവ് സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കാവല്ക്കാരനായിരുന്നു.

1 ദിനവൃത്താന്തം 9:22

ഉമ്മരപ്പടിക്കൽ കാവല്ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവർ ആകെ ഇരുനൂറ്റി പന്ത്രണ്ട് പേർ. അവർ തങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം ചാർത്തപ്പെട്ടിരുന്നു; ദാവീദും ദർശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയത്.

1 ദിനവൃത്താന്തം 9:23

ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവാലയത്തിന്റെ വാതിലുകൾക്കു കാവൽമുറപ്രകാരം കാവല്ക്കാരായിരുന്നു.

1 ദിനവൃത്താന്തം 9:24

കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലു വശത്തും കാവല്ക്കാരുണ്ടായിരുന്നു.

1 ദിനവൃത്താന്തം 9:25

ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാർ ഏഴാംദിവസം തോറും മാറി മാറി വന്ന് അവരോടുകൂടെ ഊഴക്കാരായിരുന്നു.

1 ദിനവൃത്താന്തം 9:26

വാതിൽക്കാവല്ക്കാരിൽ പ്രധാനികളായ ഈ നാലു ലേവ്യരും ഉദ്യോഗസ്ഥന്മാരായി ദൈവാലയത്തിലെ അറകൾക്കും ഭണ്ഡാരത്തിനും മേൽവിചാരം നടത്തി.

1 ദിനവൃത്താന്തം 9:27

കാവലും രാവിലെതോറും വാതിൽ തുറക്കുന്ന മുറയും അവർക്കുള്ളതുകൊണ്ട് അവർ ദൈവാലയത്തിന്റെ ചുറ്റും രാപാർത്തുവന്നു.

1 ദിനവൃത്താന്തം 9:28

അവരിൽ ചിലർക്ക് ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളുടെ വിചാരണ ഉണ്ടായിരുന്നു; അവയെ എണ്ണിയിട്ട് അകത്തു കൊണ്ടുപോകയും പുറത്തു കൊണ്ടുവരികയും ചെയ്യും.

1 ദിനവൃത്താന്തം 9:29

അവരിൽ ചിലരെ ഉപകരണങ്ങൾക്കും സകല വിശുദ്ധപാത്രങ്ങൾക്കും മാവ്, വീഞ്ഞ്, കുന്തുരുക്കം, സുഗന്ധവർഗം എന്നിവയ്ക്കും മേൽവിചാരകരായി നിയമിച്ചിരുന്നു.

1 ദിനവൃത്താന്തം 9:30

പുരോഹിതപുത്രന്മാരിൽ ചിലർ സുഗന്ധതൈലം ഉണ്ടാക്കും.

1 ദിനവൃത്താന്തം 9:31

ലേവ്യരിൽ ഒരുത്തനായി കോരഹ്യനായ ശല്ലൂമിന്റെ ആദ്യജാതൻ മത്ഥിഥ്യാവിനു ചട്ടികളിൽ ചുട്ടുണ്ടാക്കിയ സാധനങ്ങളുടെ മേൽവിചാരണ ഉണ്ടായിരുന്നു.

1 ദിനവൃത്താന്തം 9:32

കെഹാത്യരായ അവരുടെ സഹോദരന്മാരിൽ ചിലർക്കു ശബ്ബത്തുതോറും കാഴ്ചയപ്പം ഒരുക്കുവാനുള്ള ചുമതല ഉണ്ടായിരുന്നു.

1 ദിനവൃത്താന്തം 9:33

ലേവ്യരുടെ പിതൃഭവനങ്ങളിൽ പ്രധാനന്മാരായ ഇവർ സംഗീതക്കാരായി ആഗാരങ്ങളിൽ പാർത്തിരുന്നു; അവർ രാവും പകലും തങ്ങളുടെ വേലയിൽ ഭാരപ്പെട്ടിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളിൽനിന്ന് ഒഴിവുള്ളവരായിരുന്നു.

1 ദിനവൃത്താന്തം 9:34

ഈ പ്രധാനികൾ ലേവ്യരുടെ പിതൃഭവനങ്ങൾക്കു തലമുറതലമുറയായി തലവന്മാരായിരുന്നു; അവർ യെരൂശലേമിൽ പാർത്തുവന്നു.

1 ദിനവൃത്താന്തം 9:35

ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും-അവന്റെ ഭാര്യക്കു മയഖാ എന്നു പേർ-

1 ദിനവൃത്താന്തം 9:36

അവന്റെ മൂത്തമകൻ അബ്‍ദോൻ, സൂർ, കീശ്, ബാൽ, നേർ, നാദാബ്,

1 ദിനവൃത്താന്തം 9:37

ഗെദോർ, അഹ്യോ, സെഖര്യാവ്, മിക്ലോത്ത് എന്നിവരും പാർത്തു.

1 ദിനവൃത്താന്തം 9:38

മിക്ലോത്ത് ശിമെയാമിനെ ജനിപ്പിച്ചു; അവർ തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാർക്ക് എതിരേ പാർത്തു.

1 ദിനവൃത്താന്തം 9:39

നേർ കീശിനെ ജനിപ്പിച്ചു; കീശ് ശൗലിനെ ജനിപ്പിച്ചു; ശൗൽ യോനാഥാനെയും മൽക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.

1 ദിനവൃത്താന്തം 9:40

യോനാഥാന്റെ മകൻ മെരീബാൽ; മെരീബാൽ മീഖായെ ജനിപ്പിച്ചു.

1 ദിനവൃത്താന്തം 9:41

മീഖായുടെ പുത്രന്മാർ: പീഥോൻ, മേലെക്, തഹ്രേയ, ആഹാസ്.

1 ദിനവൃത്താന്തം 9:42

ആഹാസ് യാരായെ ജനിപ്പിച്ചു; യാരാ അലേമെത്തിനെയും അസ്മാവെത്തിനെയും സിമ്രിയെയും ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു;

1 ദിനവൃത്താന്തം 9:43

മോസ ബിനെയയെ ജനിപ്പിച്ചു; അവന്റെ മകൻ രെഫയാവ്; അവന്റെ മകൻ എലാസാ; അവന്റെ മകൻ ആസേൽ.

1 ദിനവൃത്താന്തം 9:44

ആസേലിന് ആറു മക്കൾ ഉണ്ടായിരുന്നു; അവരുടെ പേരുകൾ: അസ്രീക്കാം, ബെക്രൂ, യിശ്മായേൽ, ശെയര്യാവ്, ഓബദ്യാവ്, ഹാനാൻ; ഇവർ ആസേലിന്റെ മക്കൾ.