1 ദിനവൃത്താന്തം - 26 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 32 വരെ

1 ദിനവൃത്താന്തം 26:1

വാതിൽക്കാവല്ക്കാരുടെ കൂറുകളോ: കോരഹ്യർ: ആസാഫിന്റെ പുത്രന്മാരിൽ കോരെയുടെ മകനായ മെശേലെമ്യാവ്.

1 ദിനവൃത്താന്തം 26:2

മെശേലെമ്യാവിന്റെ പുത്രന്മാർ: സെഖര്യാവ് ആദ്യജാതൻ; യെദീയയേൽ രണ്ടാമൻ; സെബദ്യാവ് മൂന്നാമൻ; യത്നീയേൽ നാലാമൻ;

1 ദിനവൃത്താന്തം 26:3

ഏലാം അഞ്ചാമൻ; യെഹോഹാനാൻ ആറാമൻ; എല്യോഹോവേനായി ഏഴാമൻ.

1 ദിനവൃത്താന്തം 26:4

ഓബേദ്-എദോമിന്റെ പുത്രന്മാർ: ശെമയ്യാവ് ആദ്യജാതൻ; യെഹോശാബാദ് രണ്ടാമൻ; യോവാഹ് മൂന്നാമൻ; സാഖാർ നാലാമൻ; നെഥനയേൽ അഞ്ചാമൻ;

1 ദിനവൃത്താന്തം 26:5

അമ്മീയേൽ ആറാമൻ; യിസ്സാഖാർ ഏഴാമൻ; പെയുലെഥായി എട്ടാമൻ. ദൈവം അവനെ അനുഗ്രഹിച്ചിരുന്നു.

1 ദിനവൃത്താന്തം 26:6

അവന്റെ മകനായ ശെമയ്യാവിനും പുത്രന്മാർ ജനിച്ചിരുന്നു; അവർ പരാക്രമശാലികളായിരുന്നതുകൊണ്ടു തങ്ങളുടെ പിതൃഭവനത്തിനു പ്രമാണികൾ ആയിരുന്നു.

1 ദിനവൃത്താന്തം 26:7

ശെമയ്യാവിന്റെ പുത്രന്മാർ: ഒത്നി, രെഫായേൽ, ഓബേദ്, എൽസാബാദ്;- അവന്റെ സഹോദരന്മാർ പ്രാപ്തന്മാർ ആയിരുന്നു- എലീഹൂ, സെമഖ്യാവ്.

1 ദിനവൃത്താന്തം 26:8

ഇവർ എല്ലാവരും ഓബേദ്-എദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവർ; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷയ്ക്ക് അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഓബേദ്-എദോമിനുള്ളവർ അറുപത്തിരണ്ടു പേർ;

1 ദിനവൃത്താന്തം 26:9

മെശേലെമ്യാവിനു പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടു പേർ.

1 ദിനവൃത്താന്തം 26:10

മെരാരിപുത്രന്മാരിൽ ഹോസയ്ക്കു പുത്രന്മാർ ഉണ്ടായിരുന്നു; ശിമ്രി തലവൻ; ഇവൻ ആദ്യജാതനല്ലെങ്കിലും അവന്റെ അപ്പൻ അവനെ തലവനാക്കി;

1 ദിനവൃത്താന്തം 26:11

ഹില്ക്കീയാവ് രണ്ടാമൻ, തെബല്യാവ് മൂന്നാമൻ, സെഖര്യാവ് നാലാമൻ; ഹോസയുടെ പുത്രന്മാരും സഹോദരന്മാരും എല്ലാംകൂടി പതിമൂന്നു പേർ.

1 ദിനവൃത്താന്തം 26:12

വാതിൽക്കാവല്ക്കാരുടെ ഈ കൂറുകൾക്ക്, അവരുടെ തലവന്മാർക്കു തന്നെ, യഹോവയുടെ ആലയത്തിൽ ശുശ്രൂഷ ചെയ്‍വാൻ തങ്ങളുടെ സഹോദരന്മാർക്ക് എന്നപോലെ ഉദ്യോഗങ്ങൾ ഉണ്ടായിരുന്നു.

1 ദിനവൃത്താന്തം 26:13

അവർ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതതു വാതിലിനു ചീട്ടിട്ടു.

1 ദിനവൃത്താന്തം 26:14

കിഴക്കേ വാതിലിന്റെ ചീട്ടു ശേലെമ്യാവിനു വന്നു; പിന്നെ അവർ അവന്റെ മകനായി വിവേകം ഉള്ള ആലോചനക്കാരനായ സെഖര്യാവിനുവേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ടു വടക്കേ വാതിലിനു വന്നു.

1 ദിനവൃത്താന്തം 26:15

തെക്കേ വാതിലിൻറേത് ഓബേദ്-എദോമിനും പാണ്ടിശാലയുടേത് അവന്റെ പുത്രന്മാർക്കും

1 ദിനവൃത്താന്തം 26:16

കയറ്റമുള്ള പെരുവഴിക്കൽ ശല്ലേഖെത്ത് പടിവാതിലിനരികെ പടിഞ്ഞാറേ വാതിലിൻറേതു ശുപ്പീമിനും ഹോസയ്ക്കും വന്നു. ഇങ്ങനെ കാവലിനരികെ കാവൽ ഉണ്ടായിരുന്നു.

1 ദിനവൃത്താന്തം 26:17

കിഴക്കേ വാതിൽക്കൽ ആറു ലേവ്യരും വടക്കേ വാതിൽക്കൽ നാളൊന്നിനു നാലു പേരും തെക്കേ വാതിൽക്കൽ നാളൊന്നിനു നാലു പേരും പാണ്ടിശാലയ്ക്കൽ ഈരണ്ടു പേരും ഉണ്ടായിരുന്നു.

1 ദിനവൃത്താന്തം 26:18

പർബാരിനും പടിഞ്ഞാറു പെരുവഴിയിൽ നാലു പേരും പർബാരിൽതന്നെ രണ്ടു പേരും ഉണ്ടായിരുന്നു.

1 ദിനവൃത്താന്തം 26:19

കോരഹ്യരിലും മെരാര്യരിലും ഉള്ള വാതിൽക്കാവല്ക്കാരുടെ കൂറുകൾ ഇവ തന്നെ.

1 ദിനവൃത്താന്തം 26:20

അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവാലയത്തിലെ ഭണ്ഡാരത്തിനും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിനും മേൽവിചാരകരായിരുന്നു.

1 ദിനവൃത്താന്തം 26:21

ലയെദാന്റെ പുത്രന്മാർ: ലയെദാന്റെ കുടുംബത്തിലുള്ള ഗേർശോന്യരുടെ പുത്രന്മാർ: ഗേർശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാർ യെഹീയേല്യർ ആയിരുന്നു.

1 ദിനവൃത്താന്തം 26:22

യെഹീയേലിന്റെ പുത്രന്മാർ: സേഥാം; അവന്റെ സഹോദരൻ യോവേൽ; ഇവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിനു മേൽവിചാരകരായിരുന്നു.

1 ദിനവൃത്താന്തം 26:23

അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നവരോ:

1 ദിനവൃത്താന്തം 26:24

മോശെയുടെ മകനായ ഗേർശോമിന്റെ മകൻ ശെബൂവേൽ ഭണ്ഡാരത്തിനു മേൽവിചാരകനായിരുന്നു.

1 ദിനവൃത്താന്തം 26:25

എലീയേസെരിൽ നിന്നുദ്ഭവിച്ച അവന്റെ സഹോദരന്മാരോ: അവന്റെ മകൻ രെഹബ്യാവ്; അവന്റെ മകൻ യെശയ്യാവ്; അവന്റെ മകൻ യോരാം; അവന്റെ മകൻ സിക്രി; അവന്റെ മകൻ ശെലോമീത്ത്.

1 ദിനവൃത്താന്തം 26:26

ദാവീദുരാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധ വസ്തുക്കളുടെ സകല ഭണ്ഡാരത്തിനും ശെലോമീത്തും അവന്റെ സഹോദരന്മാരും മേൽവിചാരകരായിരുന്നു.

1 ദിനവൃത്താന്തം 26:27

യുദ്ധത്തിൽ കിട്ടിയ കൊള്ളയിൽനിന്നു യഹോവയുടെ ആലയം കേടുപോക്കുവാൻ അവർ അവയെ നിവേദിച്ചിരുന്നു.

1 ദിനവൃത്താന്തം 26:28

ദർശകനായ ശമൂവേലും കീശിന്റെ മകൻ ശൗലും നേരിന്റെ മകൻ അബ്നേരും സെരൂയയുടെ മകൻ യോവാബും നിവേദിച്ച സകല നിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയിൽ വന്നു.

1 ദിനവൃത്താന്തം 26:29

യിസ്ഹാര്യരിൽ കെനന്യാവും അവന്റെ പുത്രന്മാരും പുറമേയുള്ള പ്രവൃത്തിക്കു യിസ്രായേലിൽ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു.

1 ദിനവൃത്താന്തം 26:30

ഹെബ്രോന്യരിൽ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തി എഴുനൂറു പ്രാപ്തന്മാർ യോർദ്ദാനിക്കരെ പടിഞ്ഞാറ് യഹോവയുടെ സകല കാര്യത്തിനും രാജാവിന്റെ ശുശ്രൂഷയ്ക്കും യിസ്രായേലിൽ മേൽവിചാരകരായിരുന്നു.

1 ദിനവൃത്താന്തം 26:31

ഹെബ്രോന്യരിൽ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യർക്ക് യെരീയാവ് തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടിൽ അവരുടെ വസ്തുത അന്വേഷിച്ചപ്പോൾ അവരുടെ ഇടയിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തന്മാരെ കണ്ടു.

1 ദിനവൃത്താന്തം 26:32

അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തി എഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ്‍രാജാവ് ദൈവത്തിന്റെ സകല കാര്യത്തിനും രാജാവിന്റെ കാര്യാദികൾക്കും രൂബേന്യർ, ഗാദ്യർ, മനശ്ശെയുടെ പാതിഗോത്രം എന്നിവർക്കു മേൽവിചാരകരാക്കി വച്ചു.