അപ്പോൾ അമ്നോൻ താമാറിനോട്: ഞാൻ നിന്റെ കൈയിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിനു ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരിക എന്നു പറഞ്ഞു. താമാർ താൻ ഉണ്ടാക്കിയ വടകളെ എടുത്ത് ഉൾമുറിയിൽ സഹോദരനായ അമ്നോന്റെ അടുക്കൽ കൊണ്ടുചെന്നു.