അഹരോന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് ആയിരുന്നു അക്കാലത്ത് തിരുസന്നിധിയിൽ നിന്നിരുന്നത്. ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങൾ ഇനിയും പടയെടുക്കേണമോ? ഒഴിഞ്ഞുകളയേണമോ എന്ന് അവർ ചോദിച്ചതിന്: ചെല്ലുവിൻ; നാളെ ഞാൻ അവരെ നിന്റെ കൈയിൽ ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്തു.