യിസ്രായേൽമക്കൾ യഹോവയുടെ സന്നിധിയിൽ ചെന്ന് സന്ധ്യവരെ കരഞ്ഞു: ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങൾ ഇനിയും യുദ്ധത്തിനു പോകേണമോ എന്ന് യഹോവയോടു ചോദിച്ചു. അവരുടെ നേരേ ചെല്ലുവിൻ എന്നു യഹോവ അരുളിച്ചെയ്തു.