യോശുവ - 12 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 24 വരെ

യോശുവ 12:1

യിസ്രായേൽമക്കൾ യോർദ്ദാനക്കരെ കിഴക്ക് അർന്നോൻതാഴ്വരമുതൽ ഹെർമ്മോൻപർവതംവരെയുള്ള രാജ്യവും കിഴക്കേ അരാബാ മുഴുവനും കൈവശമാക്കുകയിൽ സംഹരിച്ചുകളഞ്ഞ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.

യോശുവ 12:2

ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യരാജാവായ സീഹോൻ; അവൻ അർന്നോൻ ആറ്റുവക്കത്തുള്ള അരോവേർമുതൽ താഴ്വരയുടെ മധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക് നദിവരെയും

യോശുവ 12:3

കിന്നെരോത്ത്കടലും അരാബായിലെ കടലായ ഉപ്പുകടലുംവരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കേ അരാബായും പിസ്ഗാച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു.

യോശുവ 12:4

ബാശാൻരാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവർ അസ്തരോത്തിലും എദ്രെയിലും പാർത്തു,

യോശുവ 12:5

ഹെർമ്മോൻപർവതവും സൽക്കായും ബാശാൻ മുഴുവനും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻരാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു.

യോശുവ 12:6

അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ സംഹരിച്ചു; യഹോവയുടെ ദാസനായ മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി കൊടുത്തു.

യോശുവ 12:7

എന്നാൽ യോശുവയും യിസ്രായേൽമക്കളും യോർദ്ദാനിക്കരെ പടിഞ്ഞാറ് ലെബാനോന്റെ താഴ്വരയിലെ ബാൽ-ഗാദ്മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാർ ഇവർ ആകുന്നു.

യോശുവ 12:8

മലനാട്ടിലും താഴ്വീതിയിലും അരാബായിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവർ തന്നെ.

യോശുവ 12:9

യെരീഹോരാജാവ് ഒന്ന്; ബേഥേലിനരികെയുള്ള ഹായിരാജാവ് ഒന്ന്;

യോശുവ 12:10

യെരൂശലേംരാജാവ് ഒന്ന്; ഹെബ്രോൻരാജാവ് ഒന്ന്;

യോശുവ 12:11

യർമ്മൂത്ത്‍രാജാവ് ഒന്ന്; ലാഖീശിലെ രാജാവ് ഒന്ന്;

യോശുവ 12:12

എഗ്ലോനിലെ രാജാവ് ഒന്ന്; ഗേസർരാജാവ് ഒന്ന്;

യോശുവ 12:13

ദെബീർരാജാവ് ഒന്ന്; ഗേദെർരാജാവ് ഒന്ന്;

യോശുവ 12:14

ഹോർമ്മാരാജാവ് ഒന്ന്; ആരാദ്‍രാജാവ് ഒന്ന്;

യോശുവ 12:15

ലിബ്നാരാജാവ് ഒന്ന്; അദുല്ലാംരാജാവ് ഒന്ന്;

യോശുവ 12:16

മക്കേദാരാജാവ് ഒന്ന്; ബേഥേൽരാജാവ് ഒന്ന്;

യോശുവ 12:17

തപ്പൂഹാരാജാവ് ഒന്ന്; ഹേഫെർരാജാവ് ഒന്ന്;

യോശുവ 12:18

അഫേക് രാജാവ് ഒന്ന്; ശാരോൻരാജാവ് ഒന്ന്;

യോശുവ 12:19

മാദോൻരാജാവ് ഒന്ന്; ഹാസോർരാജാവ് ഒന്ന്;

യോശുവ 12:20

ശിമ്രോൻ-മെരോൻരാജാവ് ഒന്ന്; അക്ശാപ്പ്‍രാജാവ് ഒന്ന്;

യോശുവ 12:21

താനാക് രാജാവ് ഒന്ന്; മെഗിദ്ദോരാജാവ് ഒന്ന്;

യോശുവ 12:22

കാദേശ്‍രാജാവ് ഒന്ന്; കർമ്മേലിലെ യൊക്നെയാംരാജാവ് ഒന്ന്;

യോശുവ 12:23

ദോർമേട്ടിലെ ദോർരാജാവ് ഒന്ന്; ഗില്ഗാലിലെ ജാതികളുടെ രാജാവ് ഒന്ന്;

യോശുവ 12:24

തിർസ്സാരാജാവ് ഒന്ന്; ആകെ മുപ്പത്തിയൊന്ന് രാജാക്കന്മാർ.