എസ്ഥേർ - 10 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 3 വരെ

എസ്ഥേർ 10:1

അനന്തരം അഹശ്വേരോശ്‍രാജാവ് ദേശത്തിനും സമുദ്രത്തിലെ ദ്വീപുകൾക്കും ഒരു കരം കല്പിച്ചു.

എസ്ഥേർ 10:2

അവന്റെ ബലത്തിന്റെയും പരാക്രമത്തിന്റെയും സകല വൃത്താന്തങ്ങളും രാജാവ് മൊർദ്ദെഖായിയെ ഉയർത്തിയ ഉന്നതപദവിയുടെ വിവരവും മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നു.

എസ്ഥേർ 10:3

യെഹൂദനായ മൊർദ്ദെഖായി അഹശ്വേരോശ്‍രാജാവിന്റെ രണ്ടാമനും യെഹൂദന്മാരിൽവച്ചു മഹാനും സഹോദരസംഘത്തിന് ഇഷ്ടനും സ്വജനത്തിന് ഗുണകാംക്ഷിയും തന്റെ സർവവംശത്തിനും അനുകൂലവാദിയും ആയിരുന്നു.