ആവർത്തനപുസ്തകം - 8 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 20 വരെ

ആവർത്തനപുസ്തകം 8:1

നിങ്ങൾ ജീവിച്ചിരിക്കയും വർധിക്കയും യഹോവ നിങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം ചെന്ന് കൈവശമാക്കുകയും ചെയ്യേണ്ടതിന് ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന സകല കല്പനകളും നിങ്ങൾ പ്രമാണിച്ചുനടക്കേണം.

ആവർത്തനപുസ്തകം 8:2

നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ച് നിന്റെ ഹൃദയത്തിൽ ഇരിക്കുന്നത് അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം.

ആവർത്തനപുസ്തകം 8:3

അവൻ നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു എന്ന് നിന്നെ ഗ്രഹിപ്പിക്കേണ്ടതിന് നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ട് നിന്നെ പോഷിപ്പിക്കയും ചെയ്തു.

ആവർത്തനപുസ്തകം 8:4

ഈ നാല്പതു സംവത്സരം നീ ധരിച്ച വസ്ത്രം ജീർണിച്ചുപോയില്ല; നിന്റെ കാൽ വീങ്ങിയതുമില്ല.

ആവർത്തനപുസ്തകം 8:5

ഒരു മനുഷ്യൻ തന്റെ മകനെ ശിക്ഷിച്ചു വളർത്തുന്നതുപോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ചു വളർത്തുന്നു എന്നു നീ മനസ്സിൽ ധ്യാനിച്ചുകൊള്ളേണം.

ആവർത്തനപുസ്തകം 8:6

ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വഴികളിൽ നടന്ന് അവനെ ഭയപ്പെട്ട് അവന്റെ കല്പനകൾ പ്രമാണിക്കേണം.

ആവർത്തനപുസ്തകം 8:7

നിന്റെ ദൈവമായ യഹോവ നല്ലാരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നത്; അത് താഴ്വരയിൽ നിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം;

ആവർത്തനപുസ്തകം 8:8

കോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം;

ആവർത്തനപുസ്തകം 8:9

ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിയാകുന്നതും ഒന്നിനും കുറവില്ലാത്തതുമായ ദേശം; കല്ല് ഇരുമ്പായിരിക്കുന്നതും മലകളിൽനിന്നു താമ്രം വെട്ടിയെടുക്കുന്നതുമായ ദേശം.

ആവർത്തനപുസ്തകം 8:10

നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ച് നീ അവനു സ്തോത്രം ചെയ്യേണം.

ആവർത്തനപുസ്തകം 8:11

നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാൻ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും,

ആവർത്തനപുസ്തകം 8:12

നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ച് നല്ല വീടുകൾ പണിത് അവയിൽ പാർക്കുമ്പോഴും

ആവർത്തനപുസ്തകം 8:13

നിന്റെ ആടുമാടുകൾ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതൊക്കെയും വർധിക്കുമ്പോഴും

ആവർത്തനപുസ്തകം 8:14

നിന്റെ ഹൃദയം നിഗളിക്കാതിരിപ്പാനും, നിന്നെ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കയും

ആവർത്തനപുസ്തകം 8:15

അഗ്നിസർപ്പവും തേളും വെള്ളമില്ലാതെ വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽക്കൂടി നിന്നെ കൊണ്ടുവരികയും തീക്കൽപാറയിൽനിന്ന് നിനക്ക് വെള്ളം പുറപ്പെടുവിക്കയും

ആവർത്തനപുസ്തകം 8:16

നിന്നെ താഴ്ത്തി പരീക്ഷിച്ച് പിൻകാലത്തു നിനക്ക് നന്മ ചെയ്യേണ്ടതിന് മരുഭൂമിയിൽ നിന്നെ നിന്റെ പിതാക്കന്മാർ അറിയാത്ത മന്നകൊണ്ടു പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറന്നു:

ആവർത്തനപുസ്തകം 8:17

എന്റെ ശക്തിയും എന്റെ കൈയുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തിൽ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം.

ആവർത്തനപുസ്തകം 8:18

നിന്റെ ദൈവമായ യഹോവയെ നീ ഓർക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാൻ ശക്തി തരുന്നത്.

ആവർത്തനപുസ്തകം 8:19

നിന്റെ ദൈവമായ യഹോവയെ നീ മറക്കയും അന്യദൈവങ്ങളെ പിന്തുടർന്ന് അവയെ സേവിച്ചു നമസ്കരിക്കയും ചെയ്താൽ നിങ്ങൾ നശിച്ചുപോകും എന്നു ഞാൻ ഇന്നു നിങ്ങളോടു സാക്ഷീകരിക്കുന്നു.

ആവർത്തനപുസ്തകം 8:20

നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു നിങ്ങൾ കേൾക്കാതിരുന്നതുകൊണ്ടു യഹോവ നിങ്ങളുടെ മുമ്പിൽനിന്നു നശിപ്പിക്കുന്ന ജാതികളെപ്പോലെതന്നെ നിങ്ങളും നശിച്ചുപോകും.