പ്രമാണികൾ പിന്നെയും ജനത്തോടു പറയേണ്ടത്: ആർക്കെങ്കിലും ഭയവും അധൈര്യവും ഉണ്ടെങ്കിൽ അവൻ തന്റെ ഹൃദയംപോലെ സഹോദരന്റെ ഹൃദയവും ധൈര്യം കെടുത്താതിരിക്കേണ്ടതിന് വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.