ശൗലിന്റെയും അവന്റെ മകൻ യോനാഥാന്റെയും അസ്ഥികളെ അവർ ബെന്യാമീൻദേശത്ത് സേലയിൽ അവന്റെ അപ്പനായ കീശിന്റെ കല്ലറയിൽ അടക്കംചെയ്തു; രാജാവ് കല്പിച്ചതൊക്കെയും അവർ ചെയ്തു. അതിന്റെശേഷം ദൈവം ദേശത്തിന്റെ പ്രാർഥനയെ കേട്ടരുളി.