നീചന്മാരായ രണ്ട് ആളുകൾ വന്ന് അവന്റെ നേരേ ഇരുന്നു; നാബോത്ത് ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്ന് ആ നീചന്മാർ ജനത്തിന്റെ മുമ്പിൽ അവന് വിരോധമായി, നാബോത്തിനു വിരോധമായിതന്നെ, സാക്ഷ്യം പറഞ്ഞു. അവർ അവനെ പട്ടണത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നുകളഞ്ഞു.