രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേൽഗൃഹത്തോടു യുദ്ധം ചെയ്ത് രാജത്വം ശലോമോന്റെ മകനായ രെഹബെയാമിന് വീണ്ടുകൊള്ളേണ്ടതിന് അവൻ യെഹൂദാഗൃഹം മുഴുവനിലും ബെന്യാമീന്റെ ഗോത്രത്തിലുംനിന്ന് ശ്രേഷ്ഠയോദ്ധാക്കളായ ഒരു ലക്ഷത്തെൺപതിനായിരം പേരെ ശേഖരിച്ചു.