2 തെസ്സലൊനീക്യർ - 3 -ാം അധ്യായം

123

വാക്യങ്ങൾ 1 നിന്ന് 18 വരെ

2 തെസ്സലൊനീക്യർ 3:1

ഒടുവിൽ സഹോദരന്മാരേ, കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്ത്വപ്പെടുവാനും

2 തെസ്സലൊനീക്യർ 3:2

വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കൈയിൽനിന്നു ഞങ്ങൾ വിടുവിക്കപ്പെടുവാനും ഞങ്ങൾക്കുവേണ്ടി പ്രാർഥിപ്പിൻ; വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ.

2 തെസ്സലൊനീക്യർ 3:3

കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ച് ദുഷ്ടന്റെ കൈയിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും.

2 തെസ്സലൊനീക്യർ 3:4

ഞങ്ങൾ ആജ്ഞാപിക്കുന്നത് നിങ്ങൾ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങൾ നിങ്ങളെക്കുറിച്ചു കർത്താവിൽ ഉറച്ചിരിക്കുന്നു.

2 തെസ്സലൊനീക്യർ 3:5

കർത്താവ് താൻ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹിഷ്ണുതയിലേക്കും തിരിക്കുമാറാകട്ടെ.

2 തെസ്സലൊനീക്യർ 3:6

സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്ന് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോട് ആജ്ഞാപിക്കുന്നു.

2 തെസ്സലൊനീക്യർ 3:7

ഞങ്ങളെ അനുകരിക്കേണ്ടത് എങ്ങനെ എന്ന് നിങ്ങൾതന്നെ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ ക്രമംകെട്ടു നടന്നിട്ടില്ല,

2 തെസ്സലൊനീക്യർ 3:8

ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുത് എന്നുവച്ചു ഞങ്ങൾ അധ്വാനത്തോടും പ്രയാസത്തോടും കൂടെ

2 തെസ്സലൊനീക്യർ 3:9

രാപ്പകൽ വേല ചെയ്തുപോന്നത് അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാൻ നിങ്ങൾക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിനത്രേ.

2 തെസ്സലൊനീക്യർ 3:10

വേല ചെയ്‍വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുത് എന്ന് ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾതന്നെ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.

2 തെസ്സലൊനീക്യർ 3:11

നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു.

2 തെസ്സലൊനീക്യർ 3:12

ഇങ്ങനെയുള്ളവരോട്: സാവധാനത്തോടെ വേല ചെയ്ത് അഹോവൃത്തി കഴിക്കേണം എന്ന് കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.

2 തെസ്സലൊനീക്യർ 3:13

നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതിൽ തളർന്നുപോകരുത്.

2 തെസ്സലൊനീക്യർ 3:14

ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്ക് അനുസരിക്കാത്തവൻ നാണിക്കേണ്ടതിന് അവനോടുള്ള സംസർഗം വിട്ട് അവനെ വേർതിരിപ്പിൻ.

2 തെസ്സലൊനീക്യർ 3:15

എങ്കിലും ശത്രു എന്ന് വിചാരിക്കാതെ സഹോദരൻ എന്നുവച്ച് അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടത്.

2 തെസ്സലൊനീക്യർ 3:16

സമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്ക് എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കർത്താവ് നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

2 തെസ്സലൊനീക്യർ 3:17

പൗലൊസായ എന്റെ കൈയാൽ വന്ദനം; സകല ലേഖനത്തിലും ഇതുതന്നെ അടയാളം; ഇങ്ങനെ ഞാൻ എഴുതുന്നു.

2 തെസ്സലൊനീക്യർ 3:18

നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.