എന്റെ വലംകൈയിൽ കണ്ട ഏഴു നക്ഷത്രത്തിന്റെ മർമവും ഏഴു പൊൻനിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്ക് ഏഴു സഭകൾ ആകുന്നു എന്നു കല്പിച്ചു.