കോരെശ്‍രാജാവിന്റെ ഒന്നാം ആണ്ടിൽ കോരെശ്‍രാജാവ് കല്പന കൊടുത്തത്: യെരൂശലേമിലെ ദൈവാലയം യാഗം കഴിക്കുന്ന സ്ഥലമായി പണിയേണം; അതിന്റെ അടിസ്ഥാനങ്ങൾ ഉറപ്പായിട്ട് ഇടേണം; അതിന് അറുപതു മുഴം ഉയരവും അറുപതു മുഴം വീതിയും ഉണ്ടായിരിക്കേണം.