എന്നാൽ ദേശത്തെ ജനം ഉത്സവങ്ങളിൽ യഹോവയുടെ സന്നിധിയിൽ വരുമ്പോൾ വടക്കേ ഗോപുരം വഴിയായി നമസ്കരിപ്പാൻ വരുന്നവൻ തെക്കേഗോപുരം വഴിയായി പുറത്തേക്കു പോകയും തെക്കേ ഗോപുരം വഴിയായി വരുന്നവൻ വടക്കേ ഗോപുരം വഴിയായി പുറത്തേക്കു പോകയും വേണം; താൻ വന്ന ഗോപുരം വഴിയായി മടങ്ങിപ്പോകാതെ അതിനെതിരേയുള്ളതിൽക്കൂടി പുറത്തേക്കു പോകേണം.