പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്നു പുറത്തെ പ്രാകാരത്തിലേക്കു ചെല്ലാതെ വേണം അതിൽ പ്രവേശിപ്പാൻ; ശുശ്രൂഷയ്ക്കുള്ള തങ്ങളുടെ വസ്ത്രം അവർ അവിടെ വച്ചേക്കേണം; അവ വിശുദ്ധമല്ലോ; വേറേ വസ്ത്രം ധരിച്ചിട്ടേ അവർ ജനത്തിനുള്ള സ്ഥലത്തു ചെല്ലാവൂ.