അപ്പോൾ ബേൽത്ത്ശസ്സർ എന്നും പേരുള്ള ദാനീയേൽ കുറെ നേരത്തേക്കു സ്തംഭിച്ചിരുന്നു; അവൻ വിചാരങ്ങളാൽ പരവശനായി. രാജാവ് അവനോട്: ബേൽത്ത്ശസ്സരേ, സ്വപ്നവും അതിന്റെ അർഥവും നിമിത്തം നീ പരവശനാകരുതേ എന്നു കല്പിച്ചു. ബേൽത്ത്ശസ്സർ ഉത്തരം പറഞ്ഞത്: യജമാനനേ, സ്വപ്നം തിരുമനസ്സിലെ ശത്രുക്കൾക്കും അതിന്റെ അർഥം തിരുമനസ്സിലെ വൈരികൾക്കും ഭവിക്കട്ടെ.