കുറെക്കാലം കഴിഞ്ഞിട്ട് അവർ തമ്മിൽ ഏകോപിക്കും; തെക്കേദേശത്തിലെ രാജാവിന്റെ മകൾ വടക്കേദേശത്തിലെ രാജാവിന്റെ അടുക്കൽ ഉടമ്പടി ചെയ്‍വാൻ വരും; എങ്കിലും അതു നില്ക്കയില്ല; അവനും അവന്റെ സന്തതിയും നിലനില്ക്കയുമില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണച്ചവനും ഭീതിവിഷയങ്ങളായിത്തീരും.