ആകയാൽ രാജാവ് തലവനായ യെഹോയാദായെ വിളിപ്പിച്ച് അവനോട്: സാക്ഷ്യകൂടാരത്തിനു യഹോവയുടെ ദാസനായ മോശെ കല്പിച്ചിരിക്കുന്ന പിരിവ് യെഹൂദായിൽനിന്നും യെരൂശലേമിൽനിന്നും കൊണ്ടുവരുവാൻ നീ ലേവ്യരോടും യിസ്രായേൽസഭയോടും ആവശ്യപ്പെടാതിരിക്കുന്നത് എന്ത്?